Latest News

സിദ്ധീക് കാപ്പന്റെ മോചനം: മുഖ്യമന്ത്രി ഇടപെടണമെന്ന് ഭാര്യ റൈഹാനത്ത്

മറ്റൊരു സംസ്ഥാനത്ത് നടക്കുന്ന കേസായതിനാല്‍ ഇടപെടുന്നതിലെ ബുദ്ധിമുട്ട് മുഖ്യമന്ത്രി വിശദീകരിച്ചു. എങ്കിലും കേരള പത്രപ്രവര്‍ത്തക യൂനിയനുമായി ആലോചിച്ച് പ്രശ്‌നത്തില്‍ ഇടപെടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിദ്ധീക് കാപ്പന്റെ മോചനം: മുഖ്യമന്ത്രി ഇടപെടണമെന്ന് ഭാര്യ റൈഹാനത്ത്
X

തിരുവനന്തപുരം: യുപി ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന്റെ മോചനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്ന് ഭാര്യ റൈഹാനത്ത്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സിദ്ദീഖ് കാപ്പന്റെ ഭാര്യ ഇക്കാര്യം ആവശ്യപ്പെട്ടത്.

സിദ്ധീഖ് കാപ്പന്റെ മോചനത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് റൈഹാനത്ത് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. മറ്റൊരു സംസ്ഥാനത്ത് നടക്കുന്ന കേസായതിനാല്‍ ഇടപെടുന്നതിലെ ബുദ്ധിമുട്ട് മുഖ്യമന്ത്രി അറിയിച്ചതായി റൈഹനാനത്ത് പറഞ്ഞു. എങ്കിലും കേരള പത്രപ്രവര്‍ത്തക യൂനിയനുമായി ആലോചിച്ച് പ്രശ്‌നത്തില്‍ ഇടപെടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്ക് പുറമെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് തുടങ്ങിയവരെയും സന്ദര്‍ശിച്ചു. പാര്‍ലമെന്റിലും നിയമസഭയിലും ഈ വിഷയം ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞിട്ടും കേസിലെ കുറ്റപത്രം ലഭിച്ചിട്ടില്ല. വക്കീലിനെ പോലും സിദ്ദീഖിനെ കാണാന്‍ അനുവദിക്കുന്നില്ല. കേരള പത്രവര്‍ത്തക യൂനിയനാണ് മോചന കേസ് നടത്തുന്നത്. നിരപരാധിത്തം തെളിയിക്കാന്‍ നുണപരിശോധന അടക്കം ഏതു പരിശോധനക്കും തയ്യാറാണെന്ന് കാപ്പന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ജയിലില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത്. നിയമപരമായ എല്ലാ പിന്തുണയും നല്‍കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ റൈഹാനത്തിന് പുറമെ സിദ്ധീക് കാപ്പന്‍ ഐക്യദാര്‍ഢ്യസമിതിയംഗം ശ്രീജ നെയ്യാറ്റിന്‍കര, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ അംഗം കാസിം എന്നിവര്‍ സംബന്ധിച്ചു.

യുപിയിലെ ഹത്രാസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ധീഖ് കാപ്പനെയാണ് പോലിസ് കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it