Latest News

സിദ്ദിഖ് കാപ്പന്റെ മോചനം: ഐക്യദാർഢ്യ സമിതിയുടെ അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫിസ് പ്രധാനമന്ത്രിക്ക് കൈമാറി

സിദ്ദിഖ് കാപ്പന്റെ മോചനം: ഐക്യദാർഢ്യ സമിതിയുടെ അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫിസ് പ്രധാനമന്ത്രിക്ക് കൈമാറി
X

തിരുവനന്തപുരം: യുപിയിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനകാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫിസ് പ്രധാനമന്ത്രിക്ക് കൈമാറി. മുതിർന്ന മാധ്യമപ്രവർത്തകൻ എൻ പി ചെക്കുട്ടി ചെയർപേഴ്‌സണായ സിദ്ദിഖ് കാപ്പൻ ഐക്യദാർഢ്യസമിതിയാണ് സിദ്ദിഖിന്റെ മോചനകാര്യത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നഭ്യർത്ഥിച്ച് കത്തയച്ചത്. അപേക്ഷ നവംബർ 10ാം തിയ്യതിയാണ് പ്രധാനമന്ത്രിക്ക് കൈമാറിയതെന്ന് എഡിജിപി അറിയിച്ചു.

സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത് കേരള സർക്കാരിന്റെ അധികാരപരിധിയ്ക്ക് പുറത്തായതിനാൽ സംസ്ഥാന സർക്കാർ നിസ്സഹായരാണെന്നും അതേ കത്തിൽ എഡിജിപി പറഞ്ഞിട്ടുണ്ട്. തന്റെ ഭർത്താവിന്റെ കാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് കാപ്പൻ നൽകിയ അപേക്ഷയിലും ഇതേ കാര്യമാണ് എഡിജിപി ചൂണ്ടിക്കാട്ടിയത്.

യുപിയിലെ ഹാഥ്റസിൽ ദലിത് പെൺകുട്ടിയെ സവർണർ ബലാൽസംഗം ചെയ്ത് കൊന്ന സംഭവം റിപോർട്ട് ചെയ്യാൻ പോകുന്നതിനിടയിലാണ് ഒക്ടോബർ 5ന് സിദ്ദിഖ് കാപ്പനെ മൂന്നു പേർക്കൊപ്പം യുപി പോലിസ് അറസ്റ്റ് ചെയ്തത്.


Next Story

RELATED STORIES

Share it