സിദ്ദിഖ് കാപ്പന്റെ മോചനം: മുഖ്യമന്ത്രി ഇടപെടണമെന്ന് കുടുംബം
ഈ ആവശ്യമുന്നയിച്ച് ജനുവരി ആദ്യവാരം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ കുടുംബം ധര്‍ണ നടത്തും

കോഴിക്കോട്: ഒക്ടോബര്‍ അഞ്ചിനു ഹാത്രസിലേക്കു വാര്‍ത്താശേഖരണത്തിനായി പോകുന്ന വഴി അറസ്റ്റ് ചെയ്യപ്പെട്ടു മാസങ്ങളായി യുപിയിലെ ജയിലില്‍ കഴിയുന്ന മലയാളി പത്രപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്ന് ഭാര്യ റെയ്ഹാനത്ത് സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് ജനുവരി ആദ്യവാരം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ കുടുംബം ധര്‍ണ നടത്തും. രണ്ടു മാസത്തിലേറെയായി ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന്റെ ജാമ്യം ആവശ്യപ്പെട്ടു സുപ്രിം കോടതിയെ സമീപിച്ച കെയുഡബ്ല്യുജെ ഡല്‍ഹി ഘടകത്തെ അപകീര്‍ത്തിപ്പെടുത്താനാണ് യുപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. സിപിഎം നേതാക്കളുടെ പ്രേരണയാലാണ് താന്‍ ഹാത്രസിലേക്ക് പുറപ്പെട്ടത് എന്നു് പറയണമെന്ന് സിദ്ദിഖിനോട് പൊലീസ് ആവശ്യപ്പെടുകയുണ്ടായി. രണ്ട് എംപിമാരുടെ പേര് പറയണമെന്നാവശ്യപ്പെട്ട് സിദ്ദിഖിനെ മര്‍ദിച്ചു എന്നാണ് അദ്ദേഹം ഫോണില്‍ കുടുംബത്തെ അറിയിച്ചത്
ഇതിനു വഴങ്ങാത്തതിനെ തുടര്‍ന്നു അദ്ദേഹം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും നിരോധിതസംഘടനയായ സിമിയുമായി ബന്ധപ്പെട്ടയാളാണെന്നും പോലീസ് ആരോപണമുന്നയിക്കുകയാണ്. എന്നാല്‍ ഇതെല്ലാം തികഞ്ഞ കെട്ടുകഥയാണ്. ഡല്‍ഹിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഒരു സാധാരണ മാധ്യമപ്രവര്‍ത്തകനാണ് സിദ്ദിഖ് കാപ്പന്‍. ഹാത്രസിലെ കടുത്ത മനുഷ്യവകാശ ലംഘനങ്ങള്‍ സംബന്ധിച്ച വാര്‍ത്ത തയ്യാറാക്കാനായാണ് അദ്ദേഹം അങ്ങോട്ടു പുറപ്പെട്ടത്. ഒരു മലയാളി മാധ്യമ പ്രവര്‍ത്തകന് സംഭവിച്ചിരിക്കുന്ന ഈ ദുരവസ്ഥയിലും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലും കേരള സര്‍ക്കാര്‍ ഇടപെടണം. ഈ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുടെ സജീവ ഇടപെടല്‍ ആവശ്യമുണ്ട്. സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി മുഴുവന്‍ ജനാധിപത്യവിശ്വാസികളും ശബ്ദമുയര്‍ത്തണമെന്നും റെയ്ഹാനത്ത് സിദ്ദിഖ് അഭ്യര്‍ത്ഥിച്ചു. സിദ്ദീഖ് കാപ്പന്റെ സഹോദരന്‍ ഹംസ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി, പ്രസ്‌ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാന്‍, കെയുഡബ്ല്യുജെ സംസ്ഥാന കമ്മറ്റി അംഗം കമാല്‍ വരദൂര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
മുലയൂട്ടാം; അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും മനസ്സിനും
8 Aug 2022 5:59 AM GMTമീന്വില്പ്പന 'ത്രീസ്റ്റാര്'; തൊഴില് അഭിമാനമാക്കിയ വനിതകള്
20 July 2022 4:31 PM GMTപെണ്കരുത്തിന്റെ പ്രതീകം; ബൈക്കില് ഒറ്റയ്ക്ക് ഇന്ത്യ ചുറ്റാന് അംബിക
9 April 2022 6:30 AM GMT10 വര്ഷത്തിനിടെ നിര്മിച്ചുനല്കിയത് 160 വീടുകള് ; ...
7 March 2022 4:16 PM GMTഅന്താരാഷ്ട്ര വനിതാ ദിനാചരണം: കേരള വനിതാ കമ്മിഷന്റെ വനിതാ പാര്ലമെന്റ് ...
4 March 2022 1:55 PM GMTകുങ്ഫുവില് ബ്ലാക്ക് ബെല്റ്റ് നേടി പത്താം ക്ലാസുകാരി ഫിദ നൗറിന്
13 Feb 2022 5:09 AM GMT