Latest News

ഷുഹൈബ് വധക്കേസ് പ്രതി കണ്ണൂരില്‍ എംഡിഎംഎയുമായി പിടിയില്‍

എംഡിഎംഎയുമായി യുവതിയും യുവാക്കളടക്കം 6 പേരെ മട്ടന്നൂര്‍ പോലിസ് പിടികൂടി

ഷുഹൈബ് വധക്കേസ് പ്രതി കണ്ണൂരില്‍ എംഡിഎംഎയുമായി പിടിയില്‍
X

കണ്ണൂര്‍: ചലോടിലെ ലോഡ്ജില്‍ ഷുഹൈബ് വധക്കേസ് പ്രതി കെ.സഞ്ജയ് ഉള്‍പ്പടെ ആറുപേരെ എംഡിഎംഎയുമായി മട്ടന്നൂര്‍ പോലിസ് പിടികൂടി. ഇവരില്‍ നിന്നും 27.82 ഗ്രാം എംഡിഎംഎ, ഇലക്ട്രോണിക് ത്രാസ്, സിബ് ലോക്ക് കവറുകള്‍, കൂടാതെ, 500 രൂപ നോട്ടുകളും കണ്ടെടുത്തിട്ടുണ്ട്. പോലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പാലയോട് സ്വദേശിയായ മജ്‌നാസ്, ഏച്ചൂര്‍ സ്വദേശിനി രജിന രമേശന്‍, ആദി കടലായി സ്വദേശി മുഹമ്മദ് റനീസ്, ചെമ്പിലോട് സ്വദേശി സഹദ്, പഴയങ്ങാടി സ്വദേശി ശുഹൈബ് കെ, പാലയോട് സ്വദേശി സഞ്ജയ്. കെ എന്നിവരെയാണ് പിടികൂടിയത്. ലോഡ്ജില്‍ ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. വസ്ത്രങ്ങള്‍ വയ്ക്കുന്ന അലമാരയില്‍ നിന്നാണ് എം.ഡിഎം.എ കണ്ടെത്തിയത്.

Next Story

RELATED STORIES

Share it