Latest News

ഷോട്ട്പുട്ട് തലയില്‍ വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

ഷോട്ട്പുട്ട് തലയില്‍ വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
X

മാഹി: ഷോട്ട്പുട്ട് തലയില്‍ വീണ് വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പള്ളൂര്‍ കസ്തൂര്‍ബാഗാന്ധി ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി സൂര്യകിരണി (14) നാണു പരിക്കേറ്റത്. വൈകീട്ട് 3.30നായിരുന്നു സംഭവം. ഷോട്ട്പുട്ട് മല്‍സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ ക്ഷമത പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം.

മറ്റൊരു വിദ്യാര്‍ഥിയെറിഞ്ഞ നാലുകിലോ ഭാരമുള്ള ഷോട്ട്പുട്ട് അബദ്ധത്തില്‍ സൂര്യകിരണിന്റെ തലയില്‍ വീഴുകയായിരുന്നു. തലശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ച വിദ്യാര്‍ഥി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.

Next Story

RELATED STORIES

Share it