Latest News

പ്രവാസികളൂടെ കഥ പറയുന്ന 'മാസ്‌ക്' ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാവുന്നു

പ്രവാസികളൂടെ കഥ പറയുന്ന മാസ്‌ക് ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാവുന്നു
X

റിയാദ്: പ്രവാസികളൂടെ കഥ പറയുന്ന 'മാസ്‌ക്' ഷോര്ട്ട് ഫിലിം പ്രകാശനം ചെയ്തു. അത്തറും ഖുബ്ബൂസും യൂ ട്യൂബ് ചാനലില്‍ മാസ്‌ക് ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനം ഡോ: മജീദ് ചിങ്ങോലി നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് മലാസ് അല്‍മാസ് ഓഡിറേറാറിയത്തില്‍ നടന്ന ചടങ്ങില്‍ ഷിഹാ കൊട്ടുകാട്, യഹിയ കൊടുങ്ങല്ലൂര്‍, അബ്ദുല്‍ നാസര്‍, സുരേഷ് ശങ്കര്‍, നസീര്‍ ഖാന്‍, മജീദ് മൈത്രി, ഷാനവാസ് മുനമ്പത്ത്, അബി ജോയ്, ഖമര്‍ ബാനു, ഹിബ അബ്ദുല്‍ സലാം തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പ്രവാസികള്‍ തങ്ങളൂടെ സങ്കടങ്ങള്‍ ഉള്ളിലൊതുക്കാനായി എപ്പോഴും അണിയുന്നത് ഒരു ചിരിയുടെ മുഖം മൂടിയാണ്. എന്നാല്‍ നന്‍മയുടെ റാന്തലുകള്‍ ഇപ്പോഴും അണഞ്ഞുപോയിട്ടില്ലെന്നതും അലിവിന്റെ പൊന്‍കിരണം തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ പ്രവാസത്തിലെ യാഥാര്‍ഥ്യങ്ങളാണ് ചിത്രം പങ്കുവയ്ക്കുന്നത്. റിയാദ് നഗരവും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. പുതുമുഖങ്ങളെ അണിനിരത്തി മാഗ്‌നം ഓപസ് മീഡിയയുടെ ബാനറില്‍ നിര്‍മിച്ച ചിത്രത്തിന്റെ രചന, സംവിധാനം മാധ്യമപ്രവര്‍ത്തകനായ ഷംനാദ് കരുനാഗപ്പള്ളി നിര്‍വഹിച്ചിരിക്കുന്നു. കാമറ, എഡിറ്റിങ് രാജേഷ് ഗോപാല്‍, ആര്‍ട്ട് ജയിഷ് ജുനൈദ്, മേക്കപ്പ് ഷബാന അന്‍ഷാദ്, ടൈറ്റില്‍ ആന്റ് ഗ്രാഫിക്‌സ് കനേഷ് ചന്ദ്രന്‍, സാദിഖ് കരുനാഗപ്പള്ളി, നിസാര്‍ പള്ളിക്കശ്ശേരില്‍, റഹ്മാന്‍ മുനമ്പത്ത് എന്നിവരാണ് മറ്റ് പിന്നണി പ്രവര്‍ത്തകര്‍.

നായക കഥാപാത്രമായ ബദറുദ്ദീനെ അവതരിപ്പിച്ചിരിക്കുന്നത് സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകനായ ഷിഹാബ് കൊട്ടുകാടാണ്. ജമീല എന്ന നായിക കഥാപാത്രത്തെ അഞ്ജു ആനന്ദും, കൂടാതെ മുഹമ്മദ് ഷെഫീഖ്, ഡോ: ഷിബു മാത്യൂ, ഡോ: മജീദ് ചിങ്ങോലി, റഹ്മാന്‍ മുനമ്പത്ത്, ജയിഷ് ജുനൈദ്, ലിന്‍സി കോശി, സംഗീത വിനോദ്, ലിനറ്റ് മേരി സ്‌കറിയ, ബിന്ദു സ്‌കറിയ, ബേബി ഇവ ജയിഷ്, മാസ്റ്റര്‍ ഇഷാന്‍ അന്‍ഷാദ്, സബീന കൊച്ചു മോള്‍, ബാലു കുട്ടന്‍, നാസര്‍ ലെയ്‌സ്, സാബു കല്ലേലിഭാഗം, ലോകനാഥന്‍, അനില്‍കുമാര്‍, സക്കീര്‍ ഷാലിമാര്‍, ഷാജഹാന്‍, മുനീര്‍ തണ്ടാശ്ശേരില്‍ എന്നിവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Next Story

RELATED STORIES

Share it