Latest News

കാസര്‍കോഡ് ഗവ. ഐടിഐയില്‍ ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കാസര്‍കോഡ് ഗവ. ഐടിഐയില്‍ ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
X

കാസര്‍കോഡ്: ഗവ ഐ.ടി.ഐയുടെ ഇന്‍സ്റ്റിറ്റിയൂട്ട് മാനേജ്‌മെന്റ് കമ്മിറ്റി മുഖാന്തിരം നടത്തുന്ന സൗജന്യ ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. സൂപ്പര്‍വൈസര്‍ ഇലക്ട്രിക്കല്‍ വര്‍ക്ക്‌സ്, മെറ്റല്‍ ഇനെര്‍ട്ട് ഗ്യാസ്/ മെറ്റല്‍ ആക്ടിവ് ഗ്യാസ്/ഗ്യാസ് മെറ്റല്‍ ആര്‍ക്ക് വെല്‍ഡര്‍, മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍ റിപ്പയര്‍ ടെക്‌നീഷ്യന്‍, ഡൊമെസ്റ്റിക്ക് ഡാറ്റ എന്‍ ട്രി ഓപ്പറേറ്റര്‍ എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പത്താംതരം വിജയിച്ച 18 തികഞ്ഞവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയ്യതി മാര്‍ച്ച് 10. ഫോണ്‍: 04994256440, 9496140010.

Next Story

RELATED STORIES

Share it