- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന് തിരിച്ചടി; സിഎംആര്‍എല്ലിനെതിരായ ആരോപണങ്ങള്‍ നീക്കം ചെയ്യണമെന്ന് കോടതി

കൊച്ചി: ആലുവയിലെ സിഎംആര്‍എല്ലിനെതിരെ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് എറണാകുളം മുന്‍സിഫ് കോടതി ഉത്തരവിട്ടു. വിഷയത്തില്‍ ഷോണ്‍ ജോര്‍ജിനും ഫേസ്ബുക്ക് ഉടമയായ മെറ്റയ്ക്കും കോടതി നോട്ടീസ് അയച്ചു. സമൂഹ മാധ്യമങ്ങളിലൂടെ തുടര്‍ന്നും ആരോപണം ഉന്നയിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തി. സിഎംആര്‍എല്‍ നല്കിയ അപേക്ഷ പരിഗണിച്ചാണ് നടപടി.
സിഎംആര്‍എല്ലിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും കോടതിയുടെ വിലക്കുണ്ട്. പ്രിന്റ്, ഇലക്ട്രോണിക്ക്, ഡിജിറ്റല്‍, ഇന്റര്‍നെറ്റ് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ പാടില്ല. ഷോണ്‍ ജോര്‍ജ് അടക്കമുള്ളവര്‍ക്ക് വിലക്ക് ബാധകമാണ്.
അടിസ്ഥാനരഹിതവും അപകീര്‍ത്തീകരവുമായ പരാമര്‍ശങ്ങളാണ് ഷോണ്‍ ജോര്‍ജ് നടത്തുന്നതെന്നായിരുന്നു സിഎംആര്‍എല്‍ നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന അപകീര്‍ത്തി പ്രചാരണം വിലക്കണമെന്നും സിഎംആര്‍എല്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
RELATED STORIES
മാംസം പച്ചയ്ക്ക് തിന്നുന്ന ഈച്ചകള്‍ പെരുകുന്നു; ബീഫ് വ്യവസായത്തെ...
4 July 2025 5:54 AM GMTകോട്ടയം മെഡിക്കൽ കോളജ് അപകടം; നേരത്തെ തിരച്ചിൽ നടത്താത്തത് ബിന്ദു...
4 July 2025 5:45 AM GMTമുഹര്‍റം ആഘോഷത്തില്‍ ഫലസ്തീന് പതാക വീശിയതിന് കേസ് (വീഡിയോ)
4 July 2025 5:07 AM GMTകന്‍വാര്‍ യാത്ര; ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് മതം പരിശോധിച്ച്...
4 July 2025 4:39 AM GMT''ഗസയില്‍ യാസറിന്റെ സംഘം പരാജയപ്പെട്ടു'': പുതിയ സംഘങ്ങള്‍ക്ക്...
4 July 2025 4:26 AM GMTസംഭല്‍ മസ്ജിദില്‍ നമസ്കാരം വിലക്കണമെന്ന് ഹരജി; ജൂലൈ 21ന് വാദം...
4 July 2025 3:52 AM GMT