ഇടിച്ച കാറിന്റെ ബോണറ്റില്‍ തൂങ്ങിപ്പിടിച്ച് രണ്ടുകിലോമീറ്റര്‍ യാത്ര (വീഡിയോ)

ഗാസിയാബാദ്: തര്‍ക്കത്തെതുടര്‍ന്ന് ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ബോണറ്റില്‍ തൂങ്ങിപ്പിടിച്ച് യുവാവ് യാത്ര ചെയ്തത് രണ്ടുകിലോമീറ്ററിലധികം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് കാറില്‍ തൂങ്ങിയുള്ള യുവാവിന്റെ യാത്ര. എഎന്‍ഐ പുറത്തുവിട്ട ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് കാറിന്റെ ബോണറ്റില്‍ തൂങ്ങിയാടുന്ന യുവാവിന്റെ സാഹസികദൃശ്യമുള്ളത്.
കാറിലെ യാത്രികരുമായി തര്‍ക്കത്തിലേര്‍പ്പെട്ടതിനെത്തുടര്‍ന്നാണ് യുവാവ് വാഹനത്തിന്റെ മുമ്പില്‍ തടസ്സമായി നിന്നത്. എന്നാല്‍ കാര്‍ ഡ്രൈവര്‍ യുവാവിനു നേര്‍ക്ക് വാഹനമോടിച്ചു. തുടര്‍ന്ന് മാറിനില്‍ക്കാന്‍ ശ്രമിക്കാതെ യുവാവ് കാറിന്റെ ബോണറ്റില്‍ തൂങ്ങിപ്പിടിക്കുകയായിരുന്നു. രണ്ടുകിലോമീറ്ററോളം കാര്‍ ഇത്തരത്തില്‍ സഞ്ചരിച്ചുവെന്നാണ് പറയുന്നത്. ആളുകള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കാര്‍ നിര്‍ത്തിയത്. ഡ്രൈവറെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്തു. കാറില്‍ രണ്ട് യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം.
#WATCH In a shocking case of road rage seen in Ghaziabad, driver of a car drove for almost 2 kilometers with a man clinging on to the car bonnet. The driver was later arrested by Police (6.3.19) (Note:Strong language) pic.twitter.com/hocrDi7qgg
— ANI UP (@ANINewsUP) March 7, 2019
RELATED STORIES
നിസ്ക്കരിക്കാന്‍ ബസ് നിര്‍ത്തി; ഉത്തര്‍പ്രദേശില്‍ രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്കൂള്‍ അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്‍വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്‍സിമ അല്‍ ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMT