Latest News

വാസ്തു മോശം; ലോട്ടറിയടിച്ച 5.8 കോടിയുടെ ഫ്‌ലാറ്റ് ഉപേക്ഷിച്ച് ശിവസേന നേതാവ്

വാസ്തു മോശം; ലോട്ടറിയടിച്ച 5.8 കോടിയുടെ  ഫ്‌ലാറ്റ് ഉപേക്ഷിച്ച് ശിവസേന നേതാവ്
X
മുംബൈ: തന്റെ മികച്ച രാഷ്ട്രീയ ഭാവിക്കും സാമൂഹിക ജീവിതത്തിനും ഫ്‌ലാറ്റ് തടസ്സമാണെന്ന വാസ്തു ഉപദേശകന്റെ നിര്‍ദേശപ്രകാരം ലോട്ടറിയടിച്ചു കിട്ടിയ കോടികള്‍ വിലമതിക്കുന്ന ഫ്‌ലാറ്റ് ഉപേക്ഷിച്ച് ശിവസേനാ നേതാവ്. വാസ്തു പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിനോദ് ശിര്‍ക്കെ എന്ന ശിവസേന നേതാവിന്റെ നടപടി. കഴിഞ്ഞ ഡിസംബറിലാണ് മഹാരാഷ്ട്ര ഹൗസിങ്ങ് ആന്‍ഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി ലോട്ടറി നറുക്കെടുപ്പില്‍ ശിര്‍ക്കെ വിജയിക്കുന്നത്. 4.99 കോടി രൂപ, 5.8 കോടി രൂപ എന്നിങ്ങനെ വിലമതിക്കുന്ന രണ്ടു ഫ്‌ലാറ്റുകളാണ് ഇയാള്‍ക്ക് സമ്മാനമായി ലഭിച്ചത്. ഇതില്‍ ഏതെങ്കിലും ഒന്ന് ശിര്‍ക്കെയ്ക്കു തിരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ വാസ്തു പ്രശ്‌നം ചൂണ്ടിക്കാട്ടി ഇതില്‍ വിലകൂടിയ ഫ്‌ലാറ്റ് ഏറ്റെടുക്കാന്‍ ശിര്‍ക്കെ വിസമ്മതിക്കുകയായിരുന്നു. തന്റെ മികച്ച രാഷ്ട്രീയ ഭാവിക്കും സാമൂഹിക ജീവിതത്തിനും ഫ്‌ലാറ്റ് തടസ്സമാണെന്ന വാസ്തു ഉപദേശകന്റെ നിര്‍ദേശപ്രകാരമാണ് 5.8 കോടിയുടെ ഫ്‌ലാറ്റ് ഉപേക്ഷിച്ചതെന്ന് ശിര്‍ക്കെ പറഞ്ഞു.
Next Story

RELATED STORIES

Share it