Latest News

'ശിവസേന ബാലസാഹെബ്': പാര്‍ട്ടിക്ക് പേരിട്ട് വിമതനേതാവ് ഏക്‌നാഥ് ഷിന്‍ഡെ

ശിവസേന ബാലസാഹെബ്: പാര്‍ട്ടിക്ക് പേരിട്ട് വിമതനേതാവ് ഏക്‌നാഥ് ഷിന്‍ഡെ
X

മുംബൈ: ശിവസേനയുടെ വിമതപക്ഷം ഇനിമുതല്‍ ശിവസേന ബാലസാഹെബ് എന്ന പേരില്‍ അറിയപ്പെടും. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത എംഎല്‍എമാരാണ് യോഗം ചേര്‍ന്ന് പാര്‍ട്ടിക്ക് പേരിട്ടത്.

വിമത എംഎല്‍എയായ ദീപക് സെസര്‍കറാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

ശിവസേനയുടെ അഖിലേന്ത്യാ എക്‌സിക്യൂട്ടിവ് ഇന്ന് യോഗം ചേര്‍ന്ന സാഹചര്യത്തിലാണ് ഷിന്‍ഡെ സ്വന്തം പാര്‍ട്ടിക്ക് പേരിട്ടത്.

ശിവസേന നേതൃത്വം നല്‍കുന്ന മഹാ വികാസ് അഘാടി സഖ്യത്തിലെ ശിവസേന എംഎല്‍എമാരില്‍ ഭൂരിഭാഗം പേരെയും തന്റെ പക്ഷത്തേക്കെത്തിച്ചാണ് ഷിന്‍ഡെ താക്കറെക്കതിരേയുള്ള നീക്കം ഊര്‍ജിതമാക്കിയത്.

38 ശിവസേന എംഎല്‍എമാരാണ് ഇപ്പോള്‍ വിമതര്‍ക്കൊപ്പമുള്ളത്. അതില്‍ 16 പേര്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ അയോഗ്യതാനോട്ടിസ് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it