Latest News

ഷിനിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

സംഭവം നടന്ന ദിവസം ശരീരത്തില്‍ തീപടര്‍ന്ന് അവസ്ഥയില്‍ വീടിന് പുറത്തേക്ക് ഓടിയിറങ്ങിയ ഷിനിയെ നാട്ടുകാര്‍ ചേര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഷിനിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍
X

ബത്തേരി: തീപ്പൊള്ളലേറ്റ് ചികിത്സയിലിരിക്കെ സുല്‍ത്താന്‍ ബത്തേരി ഓടപ്പള്ളം പ്ലാക്കാട്ട് ഷിനി (42) മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ സുല്‍ത്താന്‍ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. ഉണ്ണികൃഷ്ണന്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് ഷിനി മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് തീപൊള്ളലേറ്റ ഷിനി ബുധനാഴ്ച്ച പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. മുമ്പും ഉണ്ണികൃഷ്ണന്‍ ഷിനിയെ പീഡിപ്പിച്ചിരുന്നു.


സംഭവം നടന്ന ദിവസം ശരീരത്തില്‍ തീപടര്‍ന്ന് അവസ്ഥയില്‍ വീടിന് പുറത്തേക്ക് ഓടിയിറങ്ങിയ ഷിനിയെ നാട്ടുകാര്‍ ചേര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച്ച പുലര്‍ച്ചെ നാല് മണിയോടെ ഷിനി മരണപ്പെട്ടു. സംഭവ സമയത്ത് ഭര്‍ത്താവ് ഉണ്ണികൃഷ്ണനും ഇളയ മകനും വീട്ടിലുണ്ടായിരുന്നു. പിന്നീട് ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ക്കെതിരെ മുമ്പ് ഷിനി പോലീസില്‍ പരാതി നല്‍കിയിരുന്നു.




Next Story

RELATED STORIES

Share it