Latest News

നേരത്തെ ഉന്നയിച്ച വിഷയങ്ങളില്‍ മറുപടി ലഭിച്ചില്ല; യുഡിഎഫ് യോഗത്തില്‍ നിന്ന് ഷിബു ബേബി ജോണ്‍ വിട്ടുനിന്നു

ജോസ് കെ മാണിയും എല്‍ജെഡിയും മുന്നണി വിട്ടു പോയത് ക്ഷീണമായി

നേരത്തെ ഉന്നയിച്ച വിഷയങ്ങളില്‍ മറുപടി ലഭിച്ചില്ല; യുഡിഎഫ് യോഗത്തില്‍ നിന്ന് ഷിബു ബേബി ജോണ്‍ വിട്ടുനിന്നു
X

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗത്തില്‍ നിന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ വിട്ടുനിന്നു. പല ഘട്ടങ്ങളായി ഉന്നയിച്ച ആവശ്യങ്ങളില്‍ മതിയായ പരിഗണന നല്‍കാത്തതിനാലാണ് വിട്ടു നില്‍ക്കുന്നതെന്ന് ഷിബു മാധ്യമങ്ങളോട് പറഞ്ഞു.

ഘടക കക്ഷികളെ കോണ്‍ഗ്രസ് വേണ്ടവിധത്തില്‍ പരിഗണിക്കുന്നില്ല എന്ന ആക്ഷേപം നേരത്തെ ഉന്നയിച്ചിരുന്നു.

സിഎംപിക്കും ഫോര്‍വേഡ് ബ്ലോക്കിനും സീറ്റ് നല്‍കാതെ അപമാനിച്ചു. തിരഞ്ഞെടുപ്പില്‍ താഴേ തട്ടിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്ന് വേണ്ട പിന്‍തുണ ലഭിച്ചില്ല തുടങ്ങിയ ആക്ഷേപങ്ങളാണ് ഘടകകക്ഷികള്‍ യുഡിഎഫ് യോഗത്തില്‍ ഇന്നും ഉന്നയിച്ചത്.

ഇടതു തരംഗം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. ജോസ് കെ മാണിയും എല്‍ജെഡിയും മുന്നണി വിട്ടു പോയത് ക്ഷീണമായെന്നും യോഗം വിലയിരുത്തി.

എന്‍സികെയും ജെഎസ്എസ്-രാജന്‍ ബാബു വിഭാഗവും യുഡിഎഫില്‍ പുതുതായി അംഗങ്ങളായെന്നും എംഎം ഹസന്‍ മാധ്യമങ്ങളെ അറിയിച്ചു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇന്നത്തെ യോഗത്തില്‍ നിന്ന് വിട്ടു നിന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ച പശ്ചാത്തലത്തിലാണ് പങ്കെടുക്കാത്തതെന്ന് യുഡിഎഫ് കണ്‍വീനര്‍ വിശദീകരിച്ചു.


Next Story

RELATED STORIES

Share it