എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഖത്തര്‍ വനിതയാകാനുള്ള തയാറെടുപ്പില്‍ ശൈഖ അസ്മ അല്‍ഥാനി
ദോഹ: എവറസ്റ്റ് കീഴടക്കാനുള്ള മുന്നൊരുക്കവുമായി ശൈഖ അസ്മ അല്‍ഥാനി. ഈ വര്‍ഷം മെയ് മാസത്തില്‍ ദൗത്യം പൂര്‍ത്തീയാക്കാനാണ് ശൈഖ അസ്മാ അല്‍ഥാനി ലക്ഷ്യമിടുന്നതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എവറസ്റ്റ് കീഴടക്കാന്‍ ശ്രമിക്കുന്ന ആദ്യ ഖത്തര്‍ വനിതയാണ് 31കാരിയായ ശൈഖ അസ്മ അല്‍ഥാനി. അതി സാഹസികയായ ശൈഖ അസ്മ ഇതിനകം ഒമ്പത് എക്‌സ്‌പ്ലോറര്‍ ഗ്രാന്‍ഡ്സ്ലാം വെല്ലുവിളികളില്‍ മൂന്നെണ്ണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2018 ല്‍, യൂറോപ്പില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമുള്ള ഒരു അന്തര്‍ദേശീയ വനിതാ ടീമിന്റെ ഭാഗമായി ഉത്തരധ്രുവത്തിന്റെ അവസാന നിലയിലെത്തിയ ഇവര്‍ ആ നേട്ടം കൈവരിക്കുന്ന ആദ്യ ഖത്തറി ആയി മാറി. 2019 ല്‍ അക്കോണ്‍കാഗ്വ ഉച്ചകോടിയിലെത്തിയ ആദ്യത്തെ ഖത്തറി വനിത, 2014 ല്‍ കിളിമഞ്ചാരോയിലെത്തിയ ഖത്തരി വനിതകളുടെ ആദ്യ സംഘാംഗം എന്നീ ബഹുമതികളും ഇവര്‍ക്കുണ്ട്.
ശൈഖ അസ്മ ഏപ്രില്‍ ഒന്നിന് നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള യാത്ര ആരംഭിക്കും. പര്‍വതാരോഹണ സാഹചര്യവുമായും കാലാവസ്ഥയുമായും പൊരുത്തപ്പെടുകയാണ് ഉദ്ദേശ്യം. സ്ഥിതിഗതികള്‍ അനുവദിക്കുകയാണെങ്കില്‍ മെയ് പകുതിയോടെ എവറസ്റ്റ് കീഴടക്കാന്‍ ശ്രമിക്കും. എക്‌സ്‌പ്ലോറേഴ്‌സ് ഗ്രാന്‍ഡ് സ്ലാം പൂര്‍ത്തിയാക്കുന്ന മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ആദ്യ വനിതയാകാനുള്ള ശൈഖ അസ്മയുടെ യാത്രയിലെ ഏറ്റവും കഠിനമായ വെല്ലുവിളിയാണ് എവറസ്റ്റ്. അതില്‍ ഏഴ് കൊടുമുടികളും കയറി ഉത്തരധ്രുവത്തിലേക്കും ദക്ഷിണധ്രുവത്തിലേക്കും എത്തണം. എവറസ്റ്റ് കീഴടക്കാന്‍ ശ്രമിക്കുന്ന മൂന്നാമത്തെ ഖത്തറിയാണ് അവര്‍. വിജയിച്ചാല്‍, സമുദ്രനിരപ്പില്‍ നിന്ന് 8,849 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ചരിത്രത്തിലെ ആദ്യത്തെ ഖത്തറി വനിതയാകും ശൈഖ അസ്മ. എവറസ്റ്റ് ആരോഹണത്തിലൂടെ മിഡില്‍ ഈസ്റ്റിലുടനീളമുള്ള സ്ത്രീകളെയും യുവാക്കളെയും പ്രചോദിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ശൈഖ അസ്മാ അല്‍ഥാനി പറഞ്ഞു.
RELATED STORIES
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; കമല ഹാരിസ് ജയിച്ചാല്‍ രണ്ടു...
11 Sep 2024 3:05 PM GMTഇനി ഗസയിലേക്ക് ഞങ്ങളുടെ ആയുധങ്ങള്‍ എത്തില്ല; ഇസ്രായേലിന് ആയുധങ്ങള്‍...
11 Sep 2024 10:49 AM GMTഇന്ത്യയുടെ വിദേശനയത്തില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ല; ഇസ്രായേലിന് ...
10 Sep 2024 7:30 AM GMTഇംറാന്‍ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം; എംപിമാര്‍...
10 Sep 2024 7:00 AM GMTഗസയില്‍ അഭയാര്‍ത്ഥി ക്യാംപുകള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്...
10 Sep 2024 5:13 AM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMT