ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനെ ഇന്ന് പ്രഖ്യാപിച്ചേക്കും: രവി ശാസ്ത്രിക്ക് സാധ്യത

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനെ ഇന്ന് പ്രഖ്യാപിച്ചേക്കും: രവി ശാസ്ത്രിക്ക് സാധ്യത

ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ആറുപേരാണ് പരിശീലകനാകാന്‍ രംഗത്തുള്ളത്. കപില്‍ ദേവിന്റെ അധ്യക്ഷതയിലുള്ള സമിതി ഇന്ന് അഭിമുഖം നടത്തുന്നുണ്ട്. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിക്കാണ് കൂടുതല്‍ സാധ്യത. ന്യൂസിലാന്‍ഡ് മുന്‍ കോച്ച്‌ മൈക്ക് ഹെസ്സോണ്‍, മുന്‍ ഓസിസ് താരവും ശ്രീലങ്കന്‍ പരിശീലകനുമായിരുന്ന ടോം മൂഡി, മുന്‍ ഇന്ത്യന്‍ താരങ്ങളായ റോബിന്‍ സിങ്, ലാല്‍ചന്ദ് രജ്പുത്, മുന്‍ വിന്‍ഡീസ് താരവും അഫ്ഗാന്‍ ടീമിന്റെ പരിശീലകനുമായ ഫില്‍ സിമണ്‍സ് എന്നിവരാണ് പട്ടികയിലെ മറ്റ് പേരുകള്‍. ബിസിസിഐ ആസ്ഥാനത്താണ് അഭിമുഖം. ഇന്ന് തന്നെ പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

RELATED STORIES

Share it
Top