Latest News

ചാംപ്യന്‍സ് ലീഗില്‍ അട്ടിമറി; ശക്തറിനോട് റയല്‍ മാഡ്രിഡിന് തോല്‍വി

ചാംപ്യന്‍സ് ലീഗില്‍ അട്ടിമറി; ശക്തറിനോട് റയല്‍ മാഡ്രിഡിന് തോല്‍വി
X

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗിലെ ആദ്യ മല്‍സരത്തില്‍ സ്പാനിഷ് ചാംപ്യന്‍മാര്‍ക്ക് തോല്‍വി. ഉക്രെയ്ന്‍ ക്ലബ്ബ് ശക്തര്‍ ഡൊണറ്റസക്കിനോട് 3-2നാണ് റയല്‍ തോറ്റത്. ഏറ്റവും കൂടുതല്‍ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ റയലിനെതിരേ ശക്തര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. കൊറോണയെ തുടര്‍ന്ന് 10 ഓളം പ്രമുഖ താരങ്ങള്‍ ഇല്ലാതെയാണ് ശക്തര്‍ ഗ്രൂപ്പ് ബിയിലെ ആദ്യ ജയം നേടിയത്. റയല്‍ നിരയില്‍ ക്രൂയിസ്, റാമോസ്, ബെന്‍സിമ എന്നിവരും ഇന്ന് കളിച്ചില്ല. ആദ്യ പകുതിയില്‍ തന്നെ ശക്തര്‍ മൂന്ന് ഗോളിന്റെ ലീഡെടുത്തിരുന്നു. രണ്ടാം പകുതിയില്‍ സിദാന്റെ റയല്‍ വന്‍ തിരിച്ചുവരവ് നടത്തി. 54ാം മിനിറ്റില്‍ മൊഡ്രിച്ചിലൂടെയും 59ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിലൂടെയും റയല്‍ തിരിച്ചടിച്ചു. സമനിലയ്ക്കായി പൊരുതിയെങ്കില്‍ ശക്തറിന്റെ പ്രതിരോധത്തിന് മുന്നില്‍് റയല്‍ തോല്‍ക്കുകയായിരുന്നു. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഇന്‍ര്‍മിലാനെ ബൊറൂസിയാ മൊഗഌബാഷ് 2-2 സമനിലയില്‍ പിടിച്ചു.

ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് അത്‌ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചു.


Next Story

RELATED STORIES

Share it