Latest News

വ്യക്തിഹത്യ ചെയ്യാന്‍ ശ്രമം; വനിതാ കമ്മീഷന്‍ അംഗമാകാന്‍ വിദ്യാഭ്യാസയോഗ്യത മാനദണ്ഡമല്ലെന്നും ഷാഹിദാ കമാല്‍

മൂന്ന് പേരെ വേട്ടയാടാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചു. അതില്‍ ഒന്നാമത്തെ പേരുകാരന്‍ കെടി ജലീലാണ്. മൂന്നാമത്തെ പേരായിരുന്നു തന്റേത്. കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിലേക്ക് എത്തുന്ന വിശ്വാസികളെയാണ് ചില കേന്ദ്രങ്ങള്‍ ഉന്നം വച്ചത്.

വ്യക്തിഹത്യ ചെയ്യാന്‍ ശ്രമം; വനിതാ കമ്മീഷന്‍ അംഗമാകാന്‍ വിദ്യാഭ്യാസയോഗ്യത മാനദണ്ഡമല്ലെന്നും ഷാഹിദാ കമാല്‍
X

തിരുവനന്തപുരം: വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും വനിതാ കമ്മീഷന്‍ അംഗമാകാന്‍ വിദ്യാഭ്യാസ യോഗ്യത ഒരു മാനദണ്ഡമല്ലെന്നും വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍. വിദ്യാഭ്യാസയോഗ്യതയുടെ പേരില്‍ വിവാദങ്ങളുണ്ടാക്കി തന്നെ വേട്ടയാടാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുകയാണ്. താന്‍ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ചില പിഴവുകളുണ്ടായി. അതിന്റെ പേരില്‍ തനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. എന്നാല്‍, വിവാദങ്ങള്‍ പരത്താനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഒരു വര്‍ഷം മുന്‍പേ തന്നെ വിവാദങ്ങള്‍ സംബന്ധിച്ച ചില സൂചനകള്‍ തനിക്ക് കിട്ടിയിരുന്നു. എന്നാല്‍ അന്ന് താന്‍ അതിനെ ഗൗരവമായി എടുത്തില്ല. മൂന്ന് പേരെ വേട്ടയാടാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചു. അതില്‍ ഒന്നാമത്തെ പേരുകാരന്‍ കെടി ജലീലാണ്. മൂന്നാമത്തെ പേരായിരുന്നു തന്റേത്. കോണ്‍ഗ്രസില്‍ നിന്ന് സിപിഎമ്മിലേക്ക് എത്തുന്ന വിശ്വാസികളായ നേതാക്കളെയാണ് ചില കേന്ദ്രങ്ങള്‍ ഉന്നം വച്ചത്. ന്യൂനപക്ഷങ്ങള്‍ സിപിഎമ്മിലേക്ക് എത്തിയാല്‍ അപകടമാണെന്ന് തിരിച്ചറിഞ്ഞാണ് മാനസികമായി തകര്‍ക്കാന്‍ ശ്രമിക്കുന്നത്. കൃത്യമായ അജണ്ട ഈ നീക്കത്തിന് പിന്നിലുണ്ട്. വേട്ടയാടല്‍ കൊണ്ട് ഗുണം മാത്രമേയുള്ളൂ. വിശ്വാസികള്‍ സിപിഎമ്മിലേക്ക് വരുന്നതിനോട് വിയോജിപ്പുള്ളവരാണ് ഈ വിവാദങ്ങള്‍ക്ക് പിന്നില്‍. തന്നെ വേട്ടയാടാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി മുതല്‍ ബ്രാഞ്ച് സെക്രട്ടി വരെ തനിക്ക് സംരക്ഷണം നല്‍കുന്നു.

കേരള സര്‍വകലാശാലയില്‍ നിന്ന് താന്‍ ബികോം പൂര്‍ത്തിയാക്കായിട്ടില്ല. പിന്നീട് അണ്ണാമലയില്‍ നിന്നാണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. കസാഖിസ്ഥാന്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ഫിലോസഫിയില്‍ ഡോക്ടറേറ്റ് ലഭിച്ചത്. അണ്ണാമലൈയില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. വിയറ്റ്‌നാമില്‍ വച്ചാണ് ഡോക്ടറേറ്റ് സമ്മാനിച്ച ചടങ്ങ് നടന്നതെന്നും അവര്‍ പറഞ്ഞു.

അതേസമയം, വിദ്യാഭ്യാസയോഗ്യതയുമായി ബന്ധപ്പെട്ട പരാതി നിലനില്‍ക്കില്ലെന്ന് ലോകായുക്ത ഓപ്പണ്‍ കോടതിയില്‍ പറഞ്ഞെന്ന് ഷാഹിദാ കമാലിന്റെ അഭിഭാഷകന്‍ അഡ്വ.രാജേഷ് മാധ്യമങ്ങളെ അറിയിച്ചു. ഇക്കാര്യം ഉടനെ ഉത്തരവായി പുറത്തിറങ്ങുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it