Latest News

വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സംബന്ധിച്ച് യഥാര്‍ഥ അന്വേഷണം നടക്കണമെന്ന് ഷാഫി പറമ്പില്‍ എംപി

വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സംബന്ധിച്ച് യഥാര്‍ഥ അന്വേഷണം നടക്കണമെന്ന് ഷാഫി പറമ്പില്‍ എംപി
X

പത്തനംതിട്ട: വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സംബന്ധിച്ച് യഥാര്‍ഥ അന്വേഷണം നടക്കണമെന്ന് ഷാഫി പറമ്പില്‍ എംപി. സംഭവത്തിലെ യഥാര്‍ഥ പ്രതികളെ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

എല്‍ഡിഎഫ് ഭരണം അവസാനിക്കാന്‍ പോകുന്നുവെന്നും ഷാഫി പറഞ്ഞു. വയനാട് ഫണ്ട് സംബന്ധിച്ച് കെപിസിസി പ്രസിഡണ്ട് എല്ലാം പറഞ്ഞിട്ടുണ്ട്. സിപിഎം രക്തസാക്ഷി ഫണ്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ ജനങ്ങളോട് അത് പറയേണ്ട കാര്യമില്ല എന്നല്ലേ സിപിഎം നേതൃത്വം വ്യക്തമാക്കിയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it