- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'മതമേധാവികള്‍ നടത്തുന്ന നിഴല്‍ യുദ്ധം ആര്‍എസ്എസ് അജണ്ട'; എന്‍ കെ റഷീദ് ഉമരി

തിരുവനന്തപുരം: നിക്ഷിപ്ത താല്പര്യത്തോടെ ചില മതമേധാവികള്‍ നടത്തുന്ന നിഴല്‍ യുദ്ധങ്ങള്‍ക്കു പിന്നില്‍ ആര്‍എസ്എസ് അജണ്ടയാണെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി. സഭാ തര്‍ക്കത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണ് എന്ന തരത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തേതില്‍ നടത്തിയ പരാമര്‍ശം സാമൂഹിക ധ്രുവികരണത്തിന് ആക്കം കൂട്ടുന്നതും അപഹാസ്യവുമാണ്. ബിജെപി ഭരണകൂടം നിരോധിച്ചതും ഇപ്പോള്‍ നിലവിലില്ലാത്തതുമായ ഒരു സംഘടനയുടെ പേര് സഭാ തര്‍ക്കത്തിലേക്ക് വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണ്.
കേന്ദ്ര ബജറ്റില്‍ പോലും കേരളത്തെ അവഗണിച്ചത് കേരളം മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ സ്വഭാവത്തിന്റെ പേരിലാണെന്നിരിക്കെ, ബോധപൂര്‍വ്വം വിവിധ സമൂഹങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയും സംശയവും വെറുപ്പും ഉണ്ടാക്കേണ്ടത് സംഘപരിവാറിന്റെ മാത്രം ആവശ്യമാണെന്ന തിരിച്ചറിവ് മതമേധാവികള്‍ക്ക് ഉണ്ടാകണം. വിശ്വാസം, അനുഷ്ഠാനം എന്നീ കാര്യങ്ങളില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കുമിടയില്‍ ഭിന്നത ഉണ്ടെന്നിരിക്കെ മറ്റു സാമൂഹിക വിഭാഗങ്ങളിലേക്ക് അത് കെട്ടിയേല്‍പ്പിക്കുന്നത് സഭ അധ്യക്ഷന്മാരുടെ പദവിക്കു നിരക്കാത്തതാണ്. ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരേ രാജ്യവ്യാപകമായി സംഘപരിവാര്‍ ആക്രമണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലത്ത് കേരളത്തില്‍ സംഘപരിവാര്‍ താല്പര്യങ്ങള്‍ക്കു വേണ്ടി കുളം കലക്കുന്ന അജണ്ടകളില്‍ നിന്നും മതമേലധ്യക്ഷന്മാര്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















