Latest News

അച്ചടക്കനടപടി നേരിട്ടയാള്‍ക്ക് റീ അഡ്മിഷന്‍ നല്‍കണം; കാര്യവട്ടം കോളജ് പ്രസിന്‍പ്പിലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു

പോലിസ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ ലാത്തിചാര്‍ജ്ജ് ചെയ്ത മാറ്റിയാണ് പ്രിന്‍സിപ്പിലിനെ മുറിക്ക് പുറത്തിറക്കിയത്

അച്ചടക്കനടപടി നേരിട്ടയാള്‍ക്ക് റീ അഡ്മിഷന്‍ നല്‍കണം; കാര്യവട്ടം കോളജ് പ്രസിന്‍പ്പിലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു
X

തിരുവനന്തപുരം: കാര്യവട്ടം സര്‍ക്കാര്‍ കോളജില്‍ പ്രസിന്‍പ്പിലിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. അച്ചടക്ക നടപടി നേരിട്ട എസ്.എഫ്‌ഐ പ്രവര്‍ത്തകന് വീണ്ടും അഡ്മിഷന്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രിന്‍സിസിപ്പലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. കോളജ് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പോലിസ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ ലാത്തിചാര്‍ജ്ജ് ചെയ്ത മാറ്റിയാണ് പ്രിന്‍സിപ്പിലിനെ മുറിക്ക് പുറത്തിറക്കിയത്.

എസ്.എഫ്.ഐ പ്രവര്‍ത്തകനായ രോഹിത് രാജ് മുമ്പും കാര്യവട്ടം കോളജില്‍ പഠിച്ചിരുന്നു. ഇതിനിടെ നിരവധി പ്രാവശ്യം ഇയാള്‍ അച്ചടക്ക നടപടി നേരിട്ടു. സ്റ്റാറ്റിസ്റ്റക്‌സില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും വിജയിച്ചിരുന്നില്ല. ഇതേ വിഷയത്തില്‍ രോഹിത് വീണ്ടും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായി ഇന്ന് പ്രവേശനം നേടാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ബിരുദ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനം വഴിയാണ് ഇയാള്‍ അഡ്മിഷന്‍ നേടിയത്.

എന്നാല്‍, അച്ചടക്ക നടപടി നേരിട്ട വിദ്യാര്‍ത്ഥിക്ക് വീണ്ടും കോളജില്‍ അഡ്മിനഷന്‍ നല്‍കാനാവില്ലെന്ന് കോളജ് കൗണ്‍സില്‍ തീരുമാനിച്ചു. തുടര്‍ന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ മുറി പൂട്ടിയിട്ട് ഉപരോധിച്ചത്. കോളജിന്റെ പ്രധാന ഗേറ്റും എസ്എഫ്‌ഐക്കാര്‍ പൂട്ടിയിട്ടു. പോലിസ് വാഹനത്തില്‍ പ്രിന്‍സിപ്പലിനെ പുറത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതും എസ്എഫ്‌ഐക്കാര്‍ തടഞ്ഞു. ഇതോടെ കഴക്കൂട്ടം അസി.കമ്മീഷണറുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലിസുകാര്‍ സ്ഥലത്ത് എത്തി. എസ്എഫ്‌ഐ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കം ചെയ്തു. അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ മൂന്നു പോലിസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Next Story

RELATED STORIES

Share it