നാഗ്പൂരില്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ സ്ലാബ് തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: നാഗ്പൂരില്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ സ്ലാബ് തകര്‍ന്നുവീണ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്ര ചന്ദ്രാപൂരിലെ ബാല്‍ഹര്‍ഷ റെയില്‍വേ സ്‌റ്റേഷനിലാണ് അപകടം. വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. 13 പേര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ടുകള്‍. ഇവരില്‍ ഒരാളുടെ നിവ ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപയും നിസാര പരിക്കുകളുള്ളവര്‍ക്ക് 50,000 രൂപയും റെയില്‍വേ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
യാത്രക്കാര്‍ പൂനെയിലേക്ക് പോവുന്ന ട്രെയിനില്‍ കയറാന്‍ പോവുന്നതിനിടെയാണ് മേല്‍പ്പാലത്തിന്റെ ഒരുഭാഗം പെട്ടെന്ന് അകത്തേക്ക് വീണത്.. ചിലര്‍ 20 അടി ഉയരത്തില്‍ നിന്ന് താഴെയുള്ള റെയില്‍വേ ട്രാക്കില്‍ വീണു-ഗവണ്‍മെന്റ് റെയില്‍വേ പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്ലാബിന്റെ ഒരുഭാഗം തകര്‍ന്നെങ്കിലും പാലത്തിന്റെ മറ്റൊരു ഭാഗം കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് സെന്‍ട്രല്‍ റെയില്‍വേ (സിആര്‍) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര് പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില് ഹിന്ദുത്വ സ്ലീപ്പര് സെല്ലുകള് വന്തോതില് വളര്ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT