Latest News

പ്രളയം: അസമില്‍ ഇന്ന് ഏഴ് മരണം; ആകെ മരിച്ചവരുടെ എണ്ണം 33 ആയി

പ്രളയം: അസമില്‍ ഇന്ന് ഏഴ് മരണം; ആകെ മരിച്ചവരുടെ എണ്ണം 33 ആയി
X

ഗുവാഹത്തി: മഴയ്ക്കും നീരൊഴുക്കിനും ചെറിയ ശമനമുണ്ടായെങ്കിലും അസമില്‍ ഇന്ന് മാത്രം പ്രളയത്തില്‍ 7 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പ്രളയക്കെടുതില്‍ സംസ്ഥാനത്ത് ഇതുവരെ 33 പേര്‍ മരിച്ചിട്ടുണ്ട്.

അസമിലെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നല്‍കുന്ന കണക്കുപ്രകാരം സംസ്ഥാനത്തെ 21 ജില്ലകളിലെ 15 ലക്ഷം പേര്‍ പ്രളയക്കെടുതി അനുഭവിക്കുന്നുണ്ട്. അസമില്‍ ആകെ 33 ജില്ലകളാണ് ഉള്ളത്.

ബര്‍പേട്ട ജില്ലയില്‍ 3 പേരും ധുബ്രി, നഗാവോണ്‍, നല്ബാരി, ചഛാര്‍ ജില്ലകളിലെ ഓരോരുത്തരുമാണ് ഇന്ന് മരിച്ചത്.

പൊബിതോറ വന്യമൃഗസങ്കേതം, കാസിരംഗ ദേശീയ പാര്‍ക്ക്, മനാസ് ദേശീയ പാര്‍ക്ക് എന്നിവയെയും പ്രളയം ബാധിച്ചിട്ടുണ്ട്. 183 വന്യജീവി കാംപുകളില്‍ 70നെയും പ്രളയം ബാധിച്ചിട്ടുണ്ടെന്ന് അസം ദുരന്ത നിവാരണ മാനേജ്‌മെന്റ് അതോറിറ്റി മേധാവി പങ്കജ് ചക്രവര്‍ത്തി പറഞ്ഞു.

എല്ലാ വര്‍ഷവും പ്രളയം സംസ്ഥാനത്തെ ബാധിക്കാറുണ്ടെങ്കിലും ഇത്തവണ നേരത്തെ കൂട്ടി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നുവെന്ന് വനം പരിസ്ഥിതി മന്ത്രി പരിമള്‍ സുക്ലബെയ്ദ്യ മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it