Latest News

ഉത്തരാഖണ്ഡില്‍ ബസ്സ് അപകടം; ഏഴു മരണം, 12 പേര്‍ക്ക് പരിക്ക്

ഉത്തരാഖണ്ഡില്‍ ബസ്സ് അപകടം; ഏഴു മരണം, 12 പേര്‍ക്ക് പരിക്ക്
X

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാള്‍ ജില്ലയില്‍ ലാന്‍സ്ഡൗണ്‍ മേഖലയിലുണ്ടായ ബസ് അപകടത്തില്‍ ഏഴു പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറി ഏകദേശം 200 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞതാണ് അപകടകാരണം. അപകടം നടന്ന ഉടന്‍ തന്നെ പോലിസിന്റെയും സംസ്ഥാന ദുരന്തനിവാരണ സേന (എസ്ഡിആര്‍എഫ്)യുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിലരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് വിവരം. ബസ്സില്‍ യാത്ര ചെയ്തിരുന്നവരുടെ കൃത്യമായ എണ്ണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അപകടത്തെക്കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


Next Story

RELATED STORIES

Share it