തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപിക്ക് തിരിച്ചടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം രണ്ടുപേര്‍ രാജിവച്ച് സിപിഎമ്മിലേക്ക്
BY SLV3 April 2024 4:51 PM GMT
![തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപിക്ക് തിരിച്ചടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം രണ്ടുപേര്‍ രാജിവച്ച് സിപിഎമ്മിലേക്ക് തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപിക്ക് തിരിച്ചടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം രണ്ടുപേര്‍ രാജിവച്ച് സിപിഎമ്മിലേക്ക്](https://www.thejasnews.com/h-upload/2024/04/03/218824-bjp-cpm.webp)
X
SLV3 April 2024 4:51 PM GMT
തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബിജെപിക്ക് തിരിച്ചടി. കരവാരം ഗ്രാമപഞ്ചായത്തില്‍ ബിജെപി അംഗമായ വൈസ് പ്രസിഡന്റും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും രാജിവച്ചു. വൈസ് പ്രസിഡന്റ് സിന്ധു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമണി എന്നിവരാണ് രാജിവച്ചത്. സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് ഇരുവരും പ്രഖ്യാപിച്ചത്. കരവാരം പഞ്ചായത്ത് ബിജെപിയാണ് ഭരിക്കുന്നത്. 18 അംഗങ്ങളുള്ള പഞ്ചായത്തില്‍ 9 അംഗങ്ങളാണ് ബിജെപിക്കുളളത്. രണ്ട് പേര്‍ രാജിവച്ചതോടെ ബിജെപി അംഗ സഖ്യ 7 ആയി കുറഞ്ഞു. ബിജെപിയിലെ ആഭ്യന്തര തര്‍ക്കമാണ് പാര്‍ട്ടിവിടാന്‍ കാരണം. ആറ്റിങ്ങലില്‍ ബിജെപി ഭരിക്കുന്ന ഏക പഞ്ചായത്താണ് കരവാരം.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്‍...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT