Latest News

യു.എസ്.എസ്.ഡി മൊബൈൽ ബാങ്കിങിനും പേയ്മെന്റിനും സർവീസ് ചാർജ്ജ് ഒഴിവാക്കി

യു.എസ്.എസ്.ഡി മൊബൈൽ ബാങ്കിങിനും പേയ്മെന്റിനും സർവീസ് ചാർജ്ജ് ഒഴിവാക്കി
X

തിരുവനന്തപുരം: യു.എസ്.എസ്.ഡി (അൺ സ്ട്രക്ച്ചേഡ് സപ്ലിമെന്ററി സർവീസ് ഡാറ്റ) അടിസ്ഥാനമാക്കിയുള്ള മൊബൈൽ ബാങ്കിങിനും പേയ്മെന്റിനും സർവീസ് ചാർജ്ജ് ഒഴിവാക്കി ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ വിജ്ഞാപനം പുറപ്പെടുവിച്ചു. 2022 ഏപ്രിൽ 7 ന് പുറത്തിറക്കിയ ടെലികമ്മ്യൂണിക്കേഷൻ താരിഫ് ഉത്തരവ് പ്രകാരം ഇത്തരം സേവനങ്ങൾക്ക് ചാർജ്ജ് ഒഴിവാക്കി ഉത്തരവിറക്കുകയും പ്രബല്യത്തിൽ വരികയും ചെയ്തിട്ടുണ്ട്.

യു.എസ്.എസ്.ഡി അധിഷ്ഠിത സേവനം വഴി ഉപയോക്താക്കൾക്ക് സ്മാർട്ട്ഫോൺ, ഇന്റർനെറ്റ് കണക്ഷൻ എന്നിവയില്ലാതെ തന്നെ 99 കോഡ് ഉപയോഗിച്ച് മൊബൈൽ ബാങ്കിങ് നടത്താനാകും. ഇതിനായി ഫോൺ വഴി രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ ഫണ്ട് ട്രാൻസ്ഫർ, അക്കൗണ്ട് മാറ്റം, അക്കൗണ്ട് ബാലൻസ്, ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിക്കൽ തുടങ്ങിയ ഇടപാടുകൾ ഇതുവഴി നടത്താം. സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും ബാങ്കിങ് സേവനങ്ങൾ പൂർണതോതിൽ ലഭ്യമാല്ലാത്തതുമായ വിഭാഗങ്ങളെയുമാണ് യു.എസ്.എസ്.ഡി അധിഷ്ഠിത സേവനം ഉപയോഗിക്കുന്നത്. ഇത് പരിഗണിച്ചാണ് സേവനങ്ങൾക്ക് സർവീസ് ചാർജ്ജ് ഒഴിവാക്കിയിട്ടുള്ളത്.

Next Story

RELATED STORIES

Share it