Latest News

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷിക്കാം

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷിക്കാം
X

തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്കായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പകള്‍ നല്‍കുന്നു. 18നും 55 നും മധ്യേ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം.

സ്വയം തൊഴില്‍ ചെയ്യുന്നതിനായി ജാമ്യ വ്യവസ്ഥയില്‍ ആറു ശതമാനം പലിശ നിരക്കിലാണ് വായ്പകള്‍ നല്‍കുന്നത്. കൂടാതെ കുടുംബശ്രീ സി.ഡി.എസ് മുഖേന 3.5 ശതമാനം പലിശ നിരക്കില്‍ മൈക്രോ ഫിനാന്‍സ് വായ്പയും നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2328257, 9496015005, www.kswdc.org.

Next Story

RELATED STORIES

Share it