Latest News

ഇ ഡി ചോദ്യം ചെയ്യലില്‍ ഇളവു തേടി രവീന്ദ്രന്‍ ഹൈക്കോടതിയില്‍

ഇ ഡി ചോദ്യം ചെയ്യലില്‍ ഇളവു തേടി രവീന്ദ്രന്‍ ഹൈക്കോടതിയില്‍
X

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ ഇളവു തേടി മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. നിരന്തരം നോട്ടീസ് അയച്ച് ഇ.ഡി. ബുദ്ധിമുട്ടിക്കുന്നെന്നും ഇടക്കാല ആശ്വാസമായി ഹൈക്കോടതിയുടെ ചില ഇടപെടലുകള്‍ ആവശ്യമുണ്ടെന്നും രവീന്ദ്രന്‍ ഹരജിയില്‍ പറയുന്നു. ചോദ്യം ചെയ്യുന്നതിനുള്ള സമയം കോടതി നിശ്ചയിക്കണം, കസ്റ്റഡിയില്‍ ചോദ്യം ചെയ്യരുത്, ചോദ്യം ചെയ്യുന്ന സമയത്ത് അഭിഭാഷകനെ അനുവദിക്കണം എന്നീ ആവശ്യങ്ങളാണ് ഹരജിയില്‍ ഉന്നയിച്ചത്. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രവീന്ദ്രന് ഇ.ഡി. നോട്ടീസ് അയച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it