Latest News

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ: കേന്ദ്രം കൂടുതല്‍ ഫലപ്രദമായ നടപടികള്‍ കൈകൊള്ളണം: അടൂര്‍ പ്രകാശ് എംപി

മുംബൈയിലും ഡല്‍ഹിയിലും നഴ്സുമാര്‍ കൊവിഡ് ബാധിതരാവുന്നത് ഏറി വരികയാണ്. ഇത് അങ്ങേയറ്റം ആശങ്കാജനകവും ഈ മഹാമാരി ക്കെതിരേയുള്ള പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നതുമാണ്.

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ: കേന്ദ്രം കൂടുതല്‍ ഫലപ്രദമായ നടപടികള്‍ കൈകൊള്ളണം: അടൂര്‍ പ്രകാശ് എംപി
X

ന്യൂഡല്‍ഹി: ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അടൂര്‍ പ്രകാശ് എംപി പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യ മന്ത്രിക്കും കത്തയച്ചു. മുംബൈയിലും ഡല്‍ഹിയിലും നഴ്സുമാര്‍ കൊവിഡ് ബാധിതരാവുന്നത് ഏറി വരികയാണ്. ഇത് അങ്ങേയറ്റം ആശങ്കാജനകവും ഈ മഹാമാരി ക്കെതിരേയുള്ള പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നതുമാണ്.

രോഗബാധിതരായവര്‍ക്ക് മതിയായ ചികിത്സാ, താമസസൗകര്യങ്ങളുടെ അപര്യാപ്തതയെക്കുറിച്ചുള്ള നിരവധി പരാതികളാണ് ഉയരുന്നത്. കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാര്‍ക്ക് സുരക്ഷാ ഉപകരണങ്ങളും ഭക്ഷണവും ലഭ്യമല്ലാത്ത അവസ്ഥയുമുണ്ട്. കൊവിഡ് ഇതര വാര്‍ഡുകളില്‍ ജോലി ചെയ്യുന്നവര്‍ക്കിടയിലും രോഗബാധ ഏറിവരുന്നത് ഗൗരവത്തോടെ കാണണം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരേയുള്ള വിവേചനവും അക്രമവും തടയുന്നതിന് കര്‍ശന നടപടിയുണ്ടാവണം.സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാവണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it