Latest News

ബാരാമുള്ളയില്‍ സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടി; രണ്ട് മരണം

ബാരാമുള്ളയില്‍ സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടി; രണ്ട് മരണം
X

ബാരാമുള്ള: വെള്ളിയാഴ്ച പുലര്‍ച്ചെ ബാരാമുള്ളയില്‍ സുരക്ഷാ സേനയും സായുധരും ഏറ്റുമുട്ടി. രണ്ട് പേര്‍ മരിച്ചതായി കശ്മീര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് അറിയിച്ചു. ഇവര്‍ നിരോധിത സംഘടനയായ ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരാണെന്നാണ് പോലിസ് പറയുന്നത്. ബാരാമുള്ളയിലെ യെഡിപ്പോര, പട്ടാന്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

'ബാരാമുള്ള എന്‍കൗണ്ടര്‍ അപ്‌ഡേറ്റ്: ഒരു സായുധന്‍ കൊല്ലപ്പെട്ടു. ഓപറേഷന്‍ പുരോഗമിക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നാലെ'- ജമ്മു കശ്മീര്‍ പോലിസ് ട്വീറ്റ് ചെയ്തു.

ഇന്ന് രാവിലെ ഷോപിയാന്‍ ജില്ലയിലെ ചിത്രഗാം മേഖലയില്‍ സായുധരും സുരക്ഷാ സേനയും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍ ആരംഭിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.

ജമ്മു കശ്മീര്‍ പോലിസും സെന്‍ട്രല്‍ റിസര്‍വ് പോലിസ് സേനയും (സിആര്‍പിഎഫ്) ചേര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ ഓപറേഷനില്‍ ചൊവ്വാഴ്ച കുല്‍ഗാം ജില്ലയിലെ അവ്‌ഹോതു ഗ്രാമത്തില്‍ രണ്ട് സായുധരെ വധിച്ചിരുന്നു. തുടര്‍ന്ന് നടന്ന തിരച്ചിലില്‍ രണ്ട് എകെ സീരീസ് റൈഫിളുകളും ഗ്രനേഡുകളും കണ്ടെടുത്തതായി പോലിസ് പറഞ്ഞു.

കുല്‍ഗാമിലെ തകിയ സ്വദേശികളായ മുഹമ്മദ് ഷാഫി ഗാനി, മുഹമ്മദ് ആസിഫ് വാനി എന്നിവരെയാണ് പൊലിസ് തിരിച്ചറിഞ്ഞത്. രണ്ട് പേരും ജെയ്‌ഷെ മുഹമ്മദ് അംഗങ്ങളായിരുന്നു.

Next Story

RELATED STORIES

Share it