Latest News

കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടുന്നു

കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടുന്നു
X

കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുക്ഷാസേനയും സായുധരും തമ്മില്‍ ഏറ്റുമുട്ടുന്നതായി റിപോര്‍ട്ട്. കുല്‍ഗാമില്‍ ഒകെ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.

''കുല്‍ഗാമിലെ ഒകെയില്‍ സുരക്ഷാസേന സായുധരുമായി ഏറ്റുമുട്ടല്‍ നടത്തുന്നു. പോലിസും ഏറ്റമുട്ടലില്‍ പങ്കെടുക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല''- ജമ്മു കശ്മീര്‍ പോലിസ് ട്വീറ്റ് ചെയ്തു.

ദിവസങ്ങള്‍ക്കു മുമ്പും കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. കുല്‍ഗാമിലെ മിര്‍ഹമയിലായിരുന്നു അന്നത്തെ ഏറ്റുമുട്ടല്‍. അതിന്റെ തൊട്ട് മുമ്പ് മറ്റൊരു ഏറ്റുമുട്ടലും നടന്നിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ ആകെ 3 സായുധര്‍ ഈ പ്രദേശത്ത് കൊല്ലപ്പെട്ടു. ജെയ്‌ഷെ മുഹമ്മദ് സംഘടനയില്‍ പെട്ടവരാണ് മരിച്ചതെന്ന് പിന്നീട് സ്ഥിരീകരിച്ചു. അനന്തനാഗിലും കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റമുട്ടല്‍ നടന്നു. മൂന്ന് പേര്‍ മരിച്ചു.

Next Story

RELATED STORIES

Share it