- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വേങ്ങരയില്‍ രഹസ്യ ഹാന്‍സ് നിര്‍മാണ ഫാക്ടറി കണ്ടെത്തി: നാല് പേര്‍ പിടിയില്‍

വേങ്ങര: വേങ്ങരയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഹാന്‍സ് നിര്‍മാണ ഫാക്ടറി കണ്ടെത്തി. വേങ്ങര വട്ടപ്പൊന്തയിലെ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടിലാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നടത്തിയ പരിശോധയില്‍ 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് ഹാന്‍സ് നിര്‍മാണ ഫാക്ടറി കണ്ടെത്തുന്നത്.
അന്വേഷണ സംഘം പരിശോധനക്കെത്തുമ്പോഴും ഫാക്ടറി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു.
പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തൊടി ഹംസ (36), വേങ്ങര വലിയോറ സ്വദേശി കണ്‍കടവന്‍ അഫ്‌സല്‍(30), തിരൂരങ്ങാടി എ ആര്‍ നഗര്‍ സ്വദേശി കഴുങ്ങും തോട്ടത്തില്‍ മുഹമ്മദ് സുഹൈല്‍ ( 25), ഡല്‍ഹി സ്വദേശി അസ്‌ലം (23) എന്നിവരെയാണ് മലപ്പുറം ഡിവൈഎസ്പി പ്രദീപിന്റെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയത്.
5 ലക്ഷത്തോളം വില വരുന്ന 3 യൂനിറ്റുകളാണ് 5 മാസത്തോളമായി ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ബാംഗ്ലൂരില്‍ നിന്നും ഉണക്കമത്സ്യം കൊണ്ടുവരുന്ന വണ്ടികളിലാണ് അസംസ്‌കൃത വസ്തുക്കള്‍ എത്തിച്ചിരുന്നത്. ഡല്‍ഹിയില്‍ നിന്ന് പാക്കിങിനുള്ള വസ്തുക്കളും എത്തിച്ചിരുന്നു. വില കൂടിയ ആഢംബര വാഹനങ്ങളിലാണ് സ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഹാന്‍സ് എത്തിച്ചിരുന്നത്. ബീഡി നിര്‍മാണമെന്നാണ് നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.
മുഖ്യ പ്രതി ഹംസക്കെതിരേ പട്ടാമ്പിയില്‍ 100 ചാക്കോളം ഹാന്‍സ് പിടികൂടിയതിന് കേസുണ്ട്. മലപ്പുറം ജില്ലാ പോലിസ് മേധാവി സുജിത്ത് ദാസ് ഐപിഎസ്സിനു ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപ്, വേങ്ങര ഇന്‍സ്പക്ടര്‍ എം മുഹമ്മദ് ഹനീഫ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ അബ്ദുള്‍ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















