Latest News

ജോഗ്ബാനി-ബിരാത്‌നഗര്‍ ചെക് പോസ്റ്റ് മോദിയും നീപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലിയും ഇന്ന് സംയുക്തമായി ഉദ്ഘാടനം ചെയ്യുന്നു

ഇന്ത്യ-നീപ്പാള്‍ അതിര്‍ത്തിയിലെ രണ്ടാമത്തെ ഇന്റഗ്രേറ്റഡ് ചെക് പോസ്റ്റാണ് ഇത്. രക്‌സ്വല്‍ - ബിര്‍ഗുന്‍ജ് ചെക് പോസ്റ്റാണ് ആദ്യത്തേത്. 2018 ലാണ് അത് പ്രവര്‍ത്തനക്ഷമമായത്. .

ജോഗ്ബാനി-ബിരാത്‌നഗര്‍ ചെക് പോസ്റ്റ് മോദിയും നീപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലിയും ഇന്ന് സംയുക്തമായി ഉദ്ഘാടനം ചെയ്യുന്നു
X

ന്യൂഡല്‍ഹി: ഇന്ത്യ-നീപ്പാള്‍ അതിര്‍ത്തിയിലെ രണ്ടാമത്തെ ഇന്റഗ്രേറ്റഡ് ചെക് പോസ്റ്റായ ജോഗ്ബാനി-ബിരാത്‌നഗര്‍ മോദിയും നീപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും സംയുക്തമായി ഇന്ന് ഉദ്ഘാടനം ചെയ്യും. ചരക്കുനീക്കം സുഗമമാക്കാനും ജനങ്ങള്‍ക്ക് എളുപ്പത്തില്‍ പരസ്പരം അതിര്‍ത്തി കടക്കുന്നതിനും സഹായകരമായ രീതിയിലാണ് ചെക് പോസ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്.

രണ്ട് രാഷ്ട്രങ്ങളിലെ പ്രധാനമന്ത്രിമാര്‍ ഒത്ത് ചേര്‍ന്ന് ജോഗ്ബാനി-ബിരാത്‌നഗര്‍ ചെക് പോസ്റ്റ് ഉദ്ഘാടനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ആണ് അറിയിച്ചത്. ഇന്ത്യയുടെ സഹായത്താലാണ് ചെക് പോസ്റ്റ് പണിതീര്‍ത്തിരിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.

ഇന്ത്യ-നീപ്പാള്‍ അതിര്‍ത്തിയിലെ രണ്ടാമത്തെ ഇന്റഗ്രേറ്റഡ് ചെക് പോസ്റ്റാണ് ഇത്. രക്‌സ്വല്‍ - ബിര്‍ഗുന്‍ജ് ചെക് പോസ്റ്റാണ് ആദ്യത്തേത്. 2018 ലാണ് അത് പ്രവര്‍ത്തനക്ഷമമായത്. .

നേപ്പാളിലെ ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്നുപോയ വീടുകള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ പുരോഗതി ഇരുപ്രധാനമന്ത്രിമാരും ചേര്‍ന്ന് പരിശോധിക്കും. ഭൂകമ്പത്തില്‍ വീടുനഷ്ടപ്പെട്ട 50000 പേര്‍ക്കാണ് ഇന്ത്യ സര്‍ക്കാര്‍ വീട് പണിതുകൊടുക്കാന്‍ തീരുമാനിച്ചത്. അതില്‍ 45000 വീടുകളുടെ പണി പൂര്‍ത്തിയായി.

Next Story

RELATED STORIES

Share it