Latest News

രാഹുലിനെതിരേ രണ്ടാമത്തെ പരാതിക്കാരി മൊഴി നല്‍കും

പോലിസ് അയച്ച ഇ-മെയിലിനാണ് മറുപടി

രാഹുലിനെതിരേ രണ്ടാമത്തെ പരാതിക്കാരി മൊഴി നല്‍കും
X

കൊച്ചി: രാഹുലിനെതിരേ രണ്ടാമത്തെ പരാതിക്കാരി മൊഴി നല്‍കുമെന്ന് എസ്‌ഐടിക്ക് മറുപടി ലഭിച്ചു. മൊഴി നല്‍കാന്‍ തയ്യാറാണെന്ന് മെയിലില്‍ മറുപടി നല്‍കി. അതിജീവിത പരാതി അയച്ച മെയിലിലേക്കാണ് നോട്ടീസയച്ചത്. മൊഴി നല്‍കാന്‍ കഴിയുന്ന സമയവും സ്ഥലവും അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മറുപടി ലഭിച്ചാല്‍ ഉടനെ മൊഴിയെടുക്കുമെന്നും എസ്‌ഐടി അറിയിച്ചു. അതിനിടെ രാഹുലിനെതിരേ കെപിസിസിക്ക് പരാതി നല്‍കിയ യുവതിയുടെ വിശദാംശങ്ങള്‍ പോലിസിന് ലഭിച്ചു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ യുവതിയുടെ വിശദാംശങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണവുമായി മുന്നോട്ടുപോകാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. കൂടാതെ സംഭവത്തിന്റെ ഗുരുതര സ്വഭാവവും കേസെടുക്കുന്നതില്‍ നിര്‍ണായകമായി.

സുഹൃത്തിന്റെ സഹായത്തോടെയാണ് കഴിഞ്ഞ ദിവസം അയല്‍സംസ്ഥാനത്തുള്ള യുവതി കെപിസിസിക്ക് പരാതി അയച്ചത്. പരാതി കെപിസിസി നേതൃത്വം ഡിജിപിക്ക് കൈമാറുകയായിരുന്നു. ഇതിനു പിന്നാലെ സുഹൃത്ത് വഴി യുവതിയില്‍ നിന്ന് അന്വേഷണ സംഘം പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് കേസെടുത്ത സാഹചര്യത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോകുന്നതിന് ഉടനെ യുവതിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു. പുതിയ കേസില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.

Next Story

RELATED STORIES

Share it