Latest News

കൊവിഡിന്റെ മറവില്‍ വളരുന്ന വട്ടിപ്പലിശ, മണി ചെയിന്‍ മാഫിയകളെ തടയണമെന്ന് എസ്.ഡി.പി.ഐ ബ്രാഞ്ച് സമ്മേളനം

കൊവിഡിന്റെ മറവില്‍ വളരുന്ന വട്ടിപ്പലിശ, മണി ചെയിന്‍ മാഫിയകളെ തടയണമെന്ന് എസ്.ഡി.പി.ഐ ബ്രാഞ്ച് സമ്മേളനം
X

നടുവനാട്: കൊവിഡിന്റെ മറവില്‍ വട്ടിപ്പലിശ, മണി ചെയിന്‍ മാഫിയകള്‍ തഴച്ചു വളരുന്നത് തടയാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമെന്ന് എസ്.ഡി.പി.ഐ നടുവനാട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജനങ്ങളുടെ ദുരിത ജീവിതത്തെ ചൂഷണം ചെയ്യുന്ന ഇത്തരം സാമൂഹിക വിരുദ്ധ ശക്തികള്‍ നടുവനാടും പരിസര പ്രദേശങ്ങളിലും പിടിമുറുക്കിയിരിക്കുകയാണ്. പ്രാദേശിക ഭരണകൂടങ്ങളും ജനങ്ങളും ഇതിനെതിരെ ജാഗ്രത പുലര്‍ത്തണം. വട്ടിപ്പലിശമണി ചെയിന്‍ മാഫിയകള്‍ക്കെതിരായ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുമായി രംഗത്തിറങ്ങാനും ബ്രാഞ്ച് സമ്മേളനം തീരുമാനിച്ചു.

സാധാരണക്കാരുടെയും വ്യാപാരികളുടെയുമൊക്കെ ദൈനംദിന ജീവിതം താറുമാറായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍

കൊറോണയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ തുടരുന്ന അശാസ്ത്രീയമായ നടപടികള്‍ തിരുത്തുകയും വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും തുറന്നു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കണമെന്നും ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.

പുതിയ ഭാരവാഹികളായ സെഫുദ്ദീന്‍ എം.കെ (പ്രസിഡന്റ്), പി.കെ അഷ്‌റഫ് (സെക്രട്ടറി), എ. കെ നിസാര്‍ (ട്രഷറര്‍)

സമ്മേളനത്തോടനുബന്ധിച്ച് 20212024 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഭാരവാഹികള്‍: സൈഫുദ്ധീന്‍ എം.കെ (പ്രസിഡന്റ്), നവാസ് കെ(വൈസ്. പ്രസിഡന്റ്), അഷ്‌റഫ് പി.കെ (സെക്രട്ടറി), റിയാസ് എ.കെ (ജോ.സെക്രട്ടറി), എ. കെ നിസാര്‍ (ട്രഷറര്‍). മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായി എം.കെ റമീസ്, സി ഹംസ എന്നിവരെയും തിരഞ്ഞെടുത്തു. ബ്രാഞ്ച് സമ്മേളനം എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം സെക്രട്ടറി പി.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഭാരവാഹി തിരഞ്ഞെടുപ്പ് ഇരിട്ടി മുനിസിപ്പല്‍ പ്രസിഡന്റ് തമീം പെരിയത്തില്‍ നിയന്ത്രിച്ചു.

Next Story

RELATED STORIES

Share it