Latest News

സംഘപരിവാര്‍ കേന്ദ്രത്തിലെ സ്‌ഫോടനത്തില്‍ സമഗ്ര അന്വേഷണം വേണം: എസ്ഡിപിഐ

സംഘപരിവാര്‍ കേന്ദ്രത്തിലെ സ്‌ഫോടനത്തില്‍ സമഗ്ര അന്വേഷണം വേണം: എസ്ഡിപിഐ
X

പാലക്കാട്: സംഘപരിവാര്‍ കേന്ദ്രമായ മൂത്താന്‍തറയിലെ സ്‌കൂള്‍ പരിസരത്ത് നടന്ന സ്‌ഫോടനത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് ഷെഹീര്‍ ചാലിപ്പുറം ആവശ്യപ്പെട്ടു. പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തു നടന്ന സ്‌ഫോടനത്തിന്റെ പ്രകമ്പനം ഏകദേശം 100 മീറ്റര്‍ വരെ അനുഭവപ്പെട്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്. പത്തുവയസുകാരനായ വിദ്യാര്‍ഥിയുടെ കൈയ്യില്‍ നിന്ന് ഒരു ബോംബ് പൊട്ടി. മറ്റു നാലു ബോംബുകള്‍ കണ്ടെത്താന്‍ കഴിഞ്ഞു. ഇവ എങ്ങനെയാണ് സ്‌കൂള്‍ പരിസരത്ത് എത്തിയതെന്ന് കണ്ടെത്തണം. ശ്രീകൃഷ്ണ ജയന്തി, ഓണം, ഗണേശോത്സവം തുടങ്ങിയ ഉത്സവങ്ങള്‍ നടക്കാനിരിക്കുകയാണ് ഈ സ്‌ഫോടനം നടന്നിട്ടുള്ളത്. അതിനാല്‍, ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണം.

ജനങ്ങളുടെ മനസ്സമാധാനവും, മതസൗഹാര്‍ദവും തര്‍ക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന താല്പര കക്ഷികള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുകയും അക്രമികള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ചുകൊണ്ട് ജനങ്ങളുടെ ആശങ്കക്ക് അറുതി വരുത്തണമെന്നും ഷെഹീര്‍ ചാലിപ്പുറം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it