Latest News

മനാർ മുതൽ മുകച്ചേരി വരെയുള്ള റോഡ് വികസനം യാഥാർഥ്യമാക്കുക ; എസ് ഡിപിഐ നിവേദനം നൽകി

മനാർ മുതൽ മുകച്ചേരി വരെയുള്ള റോഡ് വികസനം യാഥാർഥ്യമാക്കുക ; എസ് ഡിപിഐ നിവേദനം നൽകി
X

വടകര: വടകരയിലെ ജനങ്ങൾ തിങ്ങി താമസിക്കുന്ന തീരദേശ മേഖലയായ താഴെ അങ്ങാടിയിൽ മനാർ മുക്ക് മുതൽ മുഖച്ചേരി ഭാഗം കുടുംബാരോഗ്യ കേന്ദ്രം വരെയുള്ള റോഡ് വികസനം യഥാർത്യമാക്കുക എന്ന ആവശ്യപെട്ട് കൊണ്ട് എസ്ഡിപിഐ വടകര മുനിസിപ്പൽകമ്മിറ്റി വടകര മുനിസിപ്പൽ ചെയർപേഴ്സണ് നിവേദനം നൽകി.ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകളിലേക്കും [MUM വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, വളപ്പിൽ ഭാഗം ജെബി സ്കൂൾ ഗുജറാത്തി.എസ്.ബി സ്കൂൾ,മുഖച്ചേരി ഭാഗം ജെ.ബി. സ്കൂൾ അൽമാനാർ പ്രി പ്രൈമറി സ്കൂൾ] വടകരയുടെ സമീപ പ്രദേശങ്ങളിൽ നിന്നുമായി ദിനംപ്രതി നൂറുകണക്കിന് ഡയാലിസിസ് രോഗികളും[തണൽ ഡയാലിസിസ് സെന്റർ,സ്പീച്ച് &തെറാപ്പി, തണൽ ഗുഡ് ഹോപ്പ് സ്കൂൾ] നൂറു കണക്കിന് പാവപ്പെട്ട കുടുംബങ്ങളുടെ ആശാകേന്ദ്രമായ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കും നൂറു കണക്കിന് വാഹനങ്ങൾ യാത്ര ചെയ്യുന്ന റോഡാണ് കോതി ബസാർ റോഡ്. നിലവിലെ റോഡിന്റെ വീതിയുടെ അപര്യാപ്തത മൂലം സ്കൂൾ സമയങ്ങളിലും രോഗികൾ ചികിത്സക്ക് വരുന്ന സമയങ്ങളിലും നിരന്തരം മണിക്കൂറുകളോളം ബ്ലോക്കിൽ കുടുങ്ങി പ്രയാസപ്പെടുകയാണ് നാടും കച്ചവടക്കാരും.

കോതി ബസാർ റോഡിന്റെ യാത്ര അസൗകര്യങ്ങൾ പരിഹരിക്കാനാവശ്യമായ 10 മീറ്റർ ബൈഡിങ് രീതിയിൽ വീതി കൂട്ടിക്കൊണ്ട് വികസിപ്പിക്കണമെന്നും നാടിന്റെ വികസനത്തിനുവേണ്ടി പദ്ധതി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. എസ്. ഡി. പി. ഐ. വടകര മുനിസിപ്പൽ സെക്രട്ടറി ശറഫുദ്ധീൻ, വൈസ് പ്രസിഡന്റ്‌ മഷ്ഹൂദ്. കെ. പി, ട്രഷറർ സുനീർ. ടി. കെ,കമ്മിറ്റിയംഗം സവാദ് വടകര എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചെയർപേഴ്സനുമായി കൂടിക്കാഴ്ച്ച നടത്തിയത്.

Next Story

RELATED STORIES

Share it