Latest News

അപകടാവസ്ഥയിലായ പഞ്ചായത്ത് കെട്ടിടം പൊളിച്ചു നീക്കണം: എസ്ഡിപിഐ

അപകടാവസ്ഥയിലായ പഞ്ചായത്ത് കെട്ടിടം പൊളിച്ചു നീക്കണം: എസ്ഡിപിഐ
X

പേരാമ്പ്ര: പേരാമ്പ്ര പട്ടണത്തിന്റെ ഹൃദയഭാഗത്ത് ട്രാഫിക് പോലിസ് സ്‌റ്റേഷനടുത്ത് സ്ഥിതി ചെയ്യുന്ന അപകടാവസ്ഥയിലായ പഞ്ചായത്ത് കെട്ടിടം പൊളിച്ചു നീക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു. പേരാമ്പ്ര ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നാല് നില കെട്ടിടത്തിന്റെ പില്ലറുകളും ബീമുകളും സ്ലാബും തകര്‍ന്ന് കെട്ടിടം അപകടാവസ്ഥയിലാണ്.


പില്ലറുകളുടെ കമ്പികള്‍ പുറത്തേക്ക് തള്ളി സ്ലാബുകള്‍ അടര്‍ന്ന് ഏത് നിമിഷവും കെട്ടിടം തകരുമെന്ന അവസ്ഥയിലാണ്. നിരന്തരമായി വാഹനങ്ങളും വഴിയാത്രക്കാരും ഇതിന് പുറമെ ട്രാഫിക് തടസ്സവും ഉണ്ടാകുന്ന തിരക്കേറിയ ജംഗ്ഷനില്‍ തകര്‍ച്ച ഭീഷണി നേരിടുന്ന നാല് നില കെട്ടിടത്തില്‍ നിരവധി കച്ചവട സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. തൊട്ടടുത്ത് തന്നെയുള്ള ട്രാഫിക് പോലിസ് സ്‌റ്റേഷനും സമീപത്തുള്ള മറ്റു കെട്ടിടങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും ജനങ്ങളുടെ ജീവനും ഭീഷണിയായ ഈ കെട്ടിടം പൊളിച്ചു നീക്കാന്‍ വേണ്ട നടപടികള്‍ പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കണമെന്ന് എസ്ഡിപിഐ പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. വി കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു. സി കെ ഇസ്മയില്‍, ഷംസീര്‍, മുഹമ്മദ് എം എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it