Latest News

കുഴഞ്ഞ് വീണ് മരിച്ച മധ്യവയസ്‌കന്റെ ബന്ധുക്കളെ കണ്ടെത്തി; സഹായമായി എസ്ഡിപിഐ ഭാരവാഹികള്‍

കുഴഞ്ഞ് വീണ് മരിച്ച മധ്യവയസ്‌കന്റെ ബന്ധുക്കളെ കണ്ടെത്തി; സഹായമായി എസ്ഡിപിഐ ഭാരവാഹികള്‍
X

പാലക്കാട്: കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ മരിച്ച മധ്യവയസ്‌കന്റെ ബന്ധുക്കളെ കണ്ടെത്തി. 20 വര്‍ഷത്തിലധികമായി കുടുംബവുമായി അകന്നു കഴിയുന്ന അബ്ദുല്‍ കരീം എന്നയാളുടെ ബന്ധുക്കളേയാണ് എസ്ഡിപിഐ കോയമ്പത്തൂര്‍, പാലക്കാട്, കോട്ടയം ജില്ലാ ഭാരവാഹികളുടെ സഹായത്തോടെ കണ്ടെത്തിയത്.

പാലക്കാട് ആനന്ദ് ഭവന്‍ ലോഡ്ജില്‍ താമസിക്കുകയായിരുന്ന കോട്ടയം സ്വദേശി അബ്ദുല്‍ കരീമിന്റെ ബന്ധുക്കളേയാണ് കണ്ടെത്തിയത്. ലോഡ്ജില്‍ കുഴഞ്ഞ് വീണ അബ്ദുല്‍ കരീമിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പാലക്കാട് ടൗണ്‍ സൗത്ത് സ്‌റ്റേഷനിലെ പോലിസുകാര്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച നമ്പറില്‍ വിളിച്ചപ്പോള്‍ കോയമ്പത്തൂര്‍ സ്വദേശിയാണ് ഫോണെടുത്തത്. കച്ചവടത്തിന് വരുന്ന ബന്ധം മാത്രമെ ഉള്ളൂ എന്നും മറ്റു വിവരങ്ങള്‍ അറിയില്ലെന്നും കോയമ്പത്തൂര്‍ സ്വദേശി പോലിസിനെ അറിയിച്ചു. തുടര്‍ന്ന് കോയമ്പത്തൂര്‍ സ്വദേശി തന്നെ അവിടെയുള്ള എസ്ഡിപിഐ ഭാരവാഹികളെ ബന്ധപ്പെടുകയും അവര്‍ പാലക്കാട് ജില്ലയിലെ എസ്ഡിപിഐ ഭാരവാഹികള്‍ക്ക് വിവരം കൈമാറുകയുമായിരുന്നു. എസ്ഡിപിഐ പാലക്കാട് മുന്‍സിപ്പല്‍ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ നടത്തിയ അന്വേഷണത്തില്‍ മരിച്ചയാള്‍ കോട്ടയം സ്വദേശിയാണെന്നും ഇരുപത് വര്‍ഷത്തില്‍ അധികമായി അബ്ദുല്‍ കരീം കുടുംബവുമായി അകന്ന് കഴിയുകയാണെന്നും കണ്ടെത്തി. ഈ വിവരം എസ്ഡിപിഐ കോട്ടയം ജില്ലാ ഭാരവാഹികള്‍ക്ക് കൈമാറുകയുമായിരുന്നു. എസ്ഡിപിഐ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് നവാസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അബ്ദുല്‍ കരീമിന്റെ ബന്ധുക്കളെ കണ്ടെത്തിയത്.

തുടര്‍ന്ന് മരുമകന്‍ ഷാഫി പാലക്കാട്ട് എത്തി പോലിസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സ്വീകരിച്ചു. മുതലമട പഞ്ചായത്തില്‍ കൊല്ലങ്കോട് ആനമാറി ഖബര്‍സ്ഥാനില്‍ കൊടുവായൂര്‍ ഷാജഹാന്‍ കെ ആറിന്റെ നേതൃത്വത്തില്‍, അമീര്‍, അന്‍വര്‍, ശംസുദ്ധീന്‍, ഷാജി, അബ്ബാസ് കാംബ്രത്ത് ചള്ള, നസീര്‍ പൊതമ്പാടം എന്നിവര്‍ ചേര്‍ന്ന് ഖബറടക്കി. ഭാര്യ: സുലൈഖ. മക്കള്‍: ഖദീജ, റാബിയാബീഗം, റുബീന.

Next Story

RELATED STORIES

Share it