Latest News

ദുരിതബാധിതര്‍ക്ക് കൈതാങ്ങ്: അവശ്യ സാധനങ്ങളുമായി എസ്ഡിപിഐ

ദുരിതബാധിതര്‍ക്ക്  കൈതാങ്ങ്: അവശ്യ സാധനങ്ങളുമായി എസ്ഡിപിഐ
X

കുന്നംകുളം: കോട്ടയം ഇടുക്കി ജില്ലകളിലെ പ്രളയദുരിത പ്രദേശങ്ങളിലേക്ക് അവശ്യസാധനങ്ങളുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ പുറപ്പെട്ടു. കുന്നംകുളം മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ ബ്രാഞ്ച്, പഞ്ചായത്ത് കമ്മിറ്റികളാണ് ദുരിതബാധിതര്‍ക്കുള്ള സാധനങ്ങള്‍ ശേഖരിച്ചത്.

സാധനങ്ങളുമായി ഇടുക്കിയിലേക്ക് പുറപ്പെട്ട വാഹനം പന്നിത്തടുത്തുള്ള വിഭവ ശേഖരണകേന്ദ്രത്തില്‍ നിന്നും ഫ്‌ലാഗ് ഓഫ് ചെയ്തു എസ്ഡിപിഐ കുന്നംകുളം മണ്ഡലം പ്രസിഡന്റ് തൗഫീക് എ എം, സെക്രട്ടറി ആഷിക്ക് മാനംകണ്ടം, വൈസ് പ്രസിഡന്റ് ഷെഫീഖ് പന്നിത്തടം, ജോയിന്‍ സെക്രട്ടറി സൈഫുദ്ദീന്‍ തങ്ങള്‍, ഖജാഞ്ചി സൈനു ചിറ്റണ്ട എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it