തിരൂരില്‍ കാറിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികനെ വാരിയെടുത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയ പെണ്‍കുട്ടിക്ക് അഭിനന്ദനവുമായി എസ്ഡിപിഐ

തിരൂര്‍: കണ്‍മുമ്പില്‍ കാറിടിച്ച് തെറിപ്പിച്ച ബൈക്ക് യാത്രക്കാരനെ കയ്യില്‍ വാരിയെടുത്ത് അദ്ഭുതപ്പെടുത്തുന്ന മനസ്സാന്നിധ്യം പ്രകടിപ്പിച്ച പെണ്‍കുട്ടിയെ എസ്ഡിപിഐ ആദരിച്ചു. തിരൂര്‍ തുവ്വക്കാട് ടി കെ ബില്‍ഡിങ് മുന്‍വശം ബൈക്ക് വര്‍ക്ക് ഷാപ്പ് ഭാഗത്തുനടന്ന വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്കു മുന്നിലാണ് വിദ്യാര്‍ത്ഥിയായ പ്രണയ രക്ഷാപ്രവര്‍ത്തകയായെത്തിയത്. പൊത്തന്നൂര്‍ ബ്രാഞ്ചു പ്രസിഡന്റ് മുസ്തഫ ഞാറക്കാട് പ്രണയ്ക്ക് ആദരസൂചകമായി മൊമെന്റോ കൈമാറി.
ബസ് കാത്ത് നില്‍ക്കുകയായിരുന്ന പ്രണയ്ക്ക് മുന്നിലാണ് ബൈക്ക് യാത്രികനെ ഒരു കാര്‍ ഇടിച്ച് തെറിപ്പിച്ചത്. തെന്നിവന്ന കാര്‍ ഒരു ഘട്ടത്തില്‍ പെണ്‍കുട്ടിക്കു നേര്‍ക്കും വന്നിരുന്നു. ബൈക്ക് യാത്രക്കാരന്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതുകൊണ്ട് വലിയ പരിക്ക് ഒഴിവായി.
താനൂര്‍-തിരൂര്‍ മേഖലയില്‍ കുറേ കാലമായി അപകടങ്ങള്‍ തുടര്‍ക്കഥയാണ്. നിരവധി വലിയ അപകടങ്ങളും ഇവിടെയുണ്ടായി.
RELATED STORIES
ഇന്ത്യയുടെ പ്രതിഷേധം ഫലം കണ്ടു; ചൈനീസ് ചാരക്കപ്പലിന് ഹമ്പന്തോട്ട...
12 Aug 2022 2:28 AM GMTഉത്തരകൊറിയയില്‍ കൊവിഡ് പടര്‍ന്നുപിടിച്ച സമയത്ത് കിം ജോങ് ഉന്‍...
12 Aug 2022 1:45 AM GMTഎറണാകുളത്ത് ബാറില്‍ തര്‍ക്കം; യുവാവിന് വെട്ടേറ്റു
12 Aug 2022 1:13 AM GMTമൂന്ന് വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ടു; ഒരാളെ മത്സ്യത്തൊഴിലാളികള്‍...
11 Aug 2022 7:20 PM GMTഹിന്ദുത്വര്‍ കൊലപ്പെടുത്തിയ മസൂദിന്റെയും ഫാസിലിന്റെയും കുടുംബത്തിന്...
11 Aug 2022 7:09 PM GMTഓര്‍ഡിനന്‍സുകള്‍ തുടരെ പുതുക്കുന്നത് ഭരണഘടനാ വിരുദ്ധം: ഗവര്‍ണര്‍
11 Aug 2022 6:18 PM GMT