ഗൗരിയമ്മയുടെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു
BY sudheer11 May 2021 6:47 AM GMT
X
sudheer11 May 2021 6:47 AM GMT
തിരുവനന്തപുരം: അസാധാരണമായ ത്യാഗവും ധീരതയും നിറഞ്ഞ ജീവിതത്തിലൂടെ ചരിത്രത്തില്‍ ഇടം നേടിയ കെആര്‍ ഗൗരിയമ്മയുടെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അനുശോചിച്ചു. സര് സി പിയുടെ കാലത്തെ പോലിസിന്റെ കടുത്ത പീഢനങ്ങള്ക്കിരയാകേണ്ടിവന്ന അവര്‍ക്ക് സ്വാതന്ത്ര്യലബ്ധിക്കു ശേഷവും കൊടിയ പീഡനങ്ങളാണ് ഏല്‍ക്കേണ്ടി വന്നത്. സ്വന്തം നിലപാടുകള്‍ക്കും ഉള്‍ക്കൊണ്ട ആദര്‍ശത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച ധീര വിപ്ലവകാരിയായ ഗൗരിയമ്മയുടെ ത്യാഗ സന്നദ്ധതയും സമര്‍പ്പണവും എക്കാലത്തും പ്രചോദനമാണ്. അവരുടെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവരുടെയും സഹപ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ പങ്കാളിയാകുന്നതായും അബ്ദുല്‍ മജീദ് ഫൈസി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
Next Story
RELATED STORIES
യുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMTസിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMTവീണ്ടും കാട്ടാന ആക്രമണം; തേനെടുക്കാന്‍ പോയ സ്ത്രീയെ ചവിട്ടിക്കൊന്നു
28 March 2024 6:28 AM GMT