Latest News

മുൻമന്ത്രി സി വി പത്മരാജന്റെ വേർപാടിൽ എസ്ഡിപിഐ അനുശോചിച്ചു

മുൻമന്ത്രി സി വി പത്മരാജന്റെ വേർപാടിൽ എസ്ഡിപിഐ അനുശോചിച്ചു
X

തിരുവനന്തപുരം: മുൻമന്ത്രിയും കെപിസിസി മുൻ അധ്യക്ഷനുമായിരുന്ന സി വി പത്മരാജന്റെ വേർപാടിൽ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അനുശോചിച്ചു. കെ കരുണാകരൻ എ കെ ആന്റണി തുടങ്ങിയവർ നേതൃത്വം നൽകിയ യുഡിഎഫ് മന്ത്രിസഭകളിൽ സുപ്രധാന ചുമതലകൾ വഹിച്ചിരുന്ന അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 20 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയത് ഉൾപ്പെടെ വലിയ പരിഷ്കാരങ്ങളാണ് അദ്ദേഹം വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കിയത്. മികച്ച സഹകാരി കൂടിയായിരുന്നു അദ്ദേഹം. സി വി പത്മരാജന്റെ വേർപാടിൽ വിസനിക്കുന്ന ഉറ്റവർ സഹപ്രവർത്തകർ ഉൾപ്പടെ ഉള്ളവരുടെ ദുഃഖത്തിൽ പങ്കാളിയാകുന്നതായും സിപിഎ ലത്തീഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Next Story

RELATED STORIES

Share it