- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ആസാദി' മുദ്രാവാക്യങ്ങളാല്‍ സപ്തഭാഷാ സംഗമ ഭൂമിയെ ഇളക്കിമറിച്ച് എസ്ഡിപിഐ സിറ്റിസണ്‍സ് മാര്‍ച്ച്
രോഹിത് വെമുല രക്തസാക്ഷി ദിനമായ ജനുവരി 17ന് കാസര്‍ഗോഡ് തുടക്കം കുറിച്ച 'കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ച്' അക്ഷരാര്‍ത്ഥത്തില്‍ സപ്തഭാഷാ സംഗമ ഭൂമിയെ ഇളക്കിമറിക്കുന്നതായി.

കാസര്‍ഗോഡ്: 'ആസാദി' വിളികളിലൂടെ രാജ്യമാകെ അലയടിക്കുന്ന പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങളുടെ ചരിത്രത്തില്‍ പുതിയ ഏടുകള്‍ എഴുതിച്ചേര്‍ത്ത് ചേര്‍ത്ത് എസ്ഡിപിഐ സിറ്റിസണ്‍സ് മാര്‍ച്ച്. രോഹിത് വെമുല രക്തസാക്ഷി ദിനമായ ജനുവരി 17ന് കാസര്‍ഗോഡ് തുടക്കം കുറിച്ച 'കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ച്' അക്ഷരാര്‍ത്ഥത്തില്‍ സപ്തഭാഷാ സംഗമ ഭൂമിയെ ഇളക്കിമറിക്കുന്നതായി.

'സി.എ.എ പിന്‍വലിക്കുക, എന്‍.ആര്‍.സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സിറ്റിസണ്‍സ് മാര്‍ച്ചില്‍ ആദ്യദിനം തന്നെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങളാണ് അണിനിരന്നത്. മാര്‍ച്ച് തുടങ്ങുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പേ കാസര്‍ഗോഡ് മുന്‍സിപ്പല്‍ ഓഫിസ് പരിസരം(പുലിക്കുന്ന്) ജനനിബിഢമായി.കാസര്‍ഗോഡ് നഗരത്തിന്റെ ഹൃദയഭൂമിയിലൂടെ ഫാഷിസ്റ്റ് വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി മുന്നേറിയ മാര്‍ച്ച് നായന്മാര്‍മൂലയില്‍ സമാപിച്ചു. ആസാദി മുദ്രാവാക്യങ്ങളുയര്‍ത്തി നടത്തിയ മാര്‍ച്ച് ഭരണകൂട ഭീകരതയിലൂടെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്ന ഫാഷിസത്തിനു കനത്ത താക്കീതു നല്‍കുന്നതായിരുന്നു. 'കാഗസ് നഹീ ദിഖായേങ്കേ (ഞങ്ങള്‍ രേഖ കാണിക്കില്ല) എന്ന ഉറച്ച പ്രഖ്യാപനമായിരുന്നു മാര്‍ച്ചിന് അണിനിരന്നവര്‍ ഉയര്‍ത്തിയത്. അധിനിവേശ വിരുദ്ധ പോരാട്ട ചരിത്രത്തില്‍ പടയോട്ടം നടത്തി ഇതിഹാസം സൃഷ്ടിച്ച ടിപ്പുവിന്റെ പാദസ്പര്‍ശമേറ്റ ഹൃദയഭൂമി മറ്റൊരു ചരിത്രമാണ് സൃഷ്ടിച്ചത്.

മാര്‍ച്ചിനോടനുബന്ധിച്ച് ദേശീയ കലാസംഘം അവതരിപ്പിച്ച ഫാഷിസത്തിന്റെ കപടദേശീയതയും കുടില തന്ത്രവും തുറന്നുകാട്ടുന്ന 'മേരേ പ്യാരേ ദേശ് വാസിയോം' തെരുവരങ്ങ് ശ്രദ്ധേയമായി. ദൃശ്യാവിഷ്‌കാരം വീക്ഷിക്കുന്നതിന് ജില്ലയുടെ വിവിധയിടങ്ങളില്‍ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടി. സിറ്റിസണ്‍സ് മാര്‍ച്ച് നായന്മാര്‍മൂലയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത രംഗത്തെ പ്രമുഖര്‍ സംസാരിച്ചു. സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















