Latest News

വീണ്ടും കൊവിഡ് വ്യാപനം; ഡല്‍ഹിയില്‍ സ്‌കുളുകള്‍ തുറക്കില്ലെന്ന് കെജ്രിവാള്‍

വീണ്ടും കൊവിഡ് വ്യാപനം; ഡല്‍ഹിയില്‍ സ്‌കുളുകള്‍ തുറക്കില്ലെന്ന് കെജ്രിവാള്‍
X

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനമായ ഡല്‍ഹില്‍ സ്‌കൂളുകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയിലെ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ഡല്‍ഹിയില്‍ ഇതുവരെ 348,000 പേര്‍ കൊവിഡ് ബാധിതരാകുകയും 6.189 പേര്‍ മരണമടയുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ സ്‌കൂളുകള്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നത്.

കൊവിഡിനെ തുടര്‍ന്ന് മാര്‍ച്ച് 25 മുതല്‍ രാജ്യവ്യാപകമായി ലോക്ക്‌സൗണ്‍ ഏര്‍പ്പെടുത്തി. 'അണ്‍ലോക്ക്'' ചെയ്യുന്നതിന്റെ വിവിധ ഘട്ടങ്ങളില്‍ നിരവധി നിയന്ത്രണങ്ങള്‍ ലഘൂകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുന്നു. എന്നിരുന്നാലും, ''അണ്‍ലോക്ക്'' ഘട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, സംസ്ഥാനങ്ങള്‍ക്ക് സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുന്നതിനെക്കുറിച്ച് തീരുമാനമുണ്ടായിരുന്നു. നേരത്തെ, സെപ്തംബര്‍ 21 മുതല്‍ ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലേക്ക് വരാന്‍ അനുവാദമുണ്ടായിരുന്നു.

അതേസമയം കൊവിഡ് വാക്സിനെ ബി.ജെ.പി രാഷട്രീയ പ്രചാരണത്തിന് ആയുധമാക്കുന്നതിനെതിരെ നേരത്തെ കെജ്രിവാള്‍ രംഗത്ത് വന്നിരുന്നു. കൊവിഡ് വാക്സിന്‍ സൗജന്യമായി ലഭിക്കേണ്ടത് എല്ലാ ഇന്ത്യക്കാരുടെയും അവകാശമാണെന്ന് കെജ്രിവാള്‍ പറഞ്ഞു. രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍ ലഭിക്കണം. വാക്സിന്‍ എല്ലാവരുടെയും അവകാശമാണെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കില്‍ പുതിയ ഫൈ്ളഓവര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ബിജെപിക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ബിഹാര്‍ തിരഞ്ഞെടുപ്പിന് ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയില്‍ കോവിഡ് വാക്സിന്‍ ഉള്‍പ്പെടുത്തിയിരുന്നു. ബി.ജെ.പി അധികാരത്തില്‍ എത്തിയാല്‍ എല്ലാര്‍ക്കും കൊവിഡ് വാക്സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം.




Next Story

RELATED STORIES

Share it