Latest News

മഹാരാഷ്ട്രയില്‍ നവംബര്‍ 23ന് സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി

മഹാരാഷ്ട്രയില്‍ നവംബര്‍ 23ന് സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി
X

മുംബൈ: മഹാരാഷ്ട്രയില്‍ നവംബര്‍ 23ന് സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി. ഒമ്പതു മുതലുള്ള ക്ലാസുകളാണ് തുറക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്വാദ് പറഞ്ഞു.

സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് സ്‌കൂളുകള്‍ തുറക്കേണ്ടത്. തെര്‍മല്‍ സ്‌കാനിങിനുശേഷമായിരിക്കും വിദ്യാര്‍ഥികളെ ക്ലാസ് മുറികളില്‍ പ്രവേശിപ്പിക്കുന്നതെന്നും ഗെയ്ക്വാദ് പറഞ്ഞു. ദീപാവലിക്കുശേഷം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. സ്‌കൂളുകളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ അടയ്ക്കാന്‍ സാധിക്കില്ല. അതിനാല്‍ ക്ലാസ് മുറികള്‍ക്കുള്ള ഇതര സ്ഥലങ്ങള്‍ സംബന്ധിച്ച് പ്രാദേശിക ഭരണകൂടത്തിന് തീരുമാനമെടുക്കാം. സ്‌കൂളുകളുടെ ശുചിത്വം, അധ്യാപകര്‍ക്കുള്ള കൊവിഡ് പരിശോധന, മറ്റ് മുന്‍കരുതലുകള്‍ എന്നിവ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗികളായ വിദ്യാര്‍ഥികളോ, കുടുംബത്തില്‍ ആര്‍ക്കെങ്കിലും രോഗം ഉണ്ടെങ്കിലോ ആ വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക് വരരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.




Next Story

RELATED STORIES

Share it