Latest News

കാഴ്ച ശക്തിയില്ലാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ വാച്ചര്‍ അറസ്റ്റില്‍

കാഴ്ച ശക്തിയില്ലാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ വാച്ചര്‍ അറസ്റ്റില്‍
X

കാഞ്ഞാര്‍: ഇടുക്കിയില്‍ കാഴ്ച ശക്തിയില്ലാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ വാച്ചര്‍ അറസ്റ്റില്‍. പോത്താനിക്കാട് സ്വദേശി രാജേഷാണ് അറസ്റ്റിലായത്. സംഭവം ഒതുക്കിതീര്‍ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്.

2020ലായിരുന്നു കേസിനാസ്പദമായ സംഭവം. ആ സമയത്ത് പത്താംക്ലാസില്‍ പഠിക്കുകയായിരുന്നു പെണ്‍കുട്ടി. സ്‌കൂള്‍ വാച്ചറായ രാജേഷ് ബസില്‍ വച്ചും ഹോസ്റ്റലില്‍ വച്ചും പെണ്‍കുട്ടിയുടെ ദേഹത്ത് കയറി പിടിക്കുകയായിരുന്നു. അടുത്തിടെയാണ് ഇക്കാര്യങ്ങളെല്ലാം പെണ്‍കുട്ടി സുഹൃത്തിനോട് വെളിപ്പെടുത്തുന്നത്. സുഹൃത്ത് വിവരം സ്‌കൂള്‍ അധികൃതരെ അറിയിച്ചു.

എന്നാല്‍ കേസ് ഒതുക്കി തീര്‍ക്കാനായിരുന്നു അവരുടെ ശ്രമം. തുടര്‍ന്ന് കാഴ്ചപരിമിതരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് ഡിജിപിക്ക് പരാതി നല്‍കി. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം സംഭവം അന്വേഷിച്ച് കാഞ്ഞാര്‍ പോലിസ് പ്രതി രാജേഷിനെ അറസ്റ്റ് ചെയ്തു.

പീഡനശ്രമം, വിവിധ പോക്‌സോ വകുപ്പുകള്‍ എന്നിവയാണ് പ്രതിക്കെതിരേ ചുമത്തിയിരിക്കുന്നത്. പിന്നീട് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമച്ചെന്ന ആരോപണത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ അന്വേഷണം തുടങ്ങിയതായും കാഞ്ഞാര്‍ പൊലീസ് അറിയിച്ചു.

Next Story

RELATED STORIES

Share it