Latest News

അടിമുടി കൃഷിമയം: ടെറസിലും മുറ്റത്തും പച്ചക്കറി വിളയിക്കാനൊരുങ്ങി കൂട്ടിലങ്ങാടിയിലെ പട്ടികജാതി കുടുംബങ്ങള്‍

അടിമുടി കൃഷിമയം: ടെറസിലും മുറ്റത്തും പച്ചക്കറി വിളയിക്കാനൊരുങ്ങി കൂട്ടിലങ്ങാടിയിലെ പട്ടികജാതി കുടുംബങ്ങള്‍
X

മലപ്പുറം: മുറ്റത്തും ടെറസിലും പച്ചക്കറി വിളയിക്കാനൊരുങ്ങുകയാണ് കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ 235 പട്ടികജാതി കുടുംബങ്ങള്‍. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിന്റെ 'പച്ചക്കറി കൃഷി മുറ്റത്തും ടെറസിലും'എന്ന പദ്ധതിയുടെ ഭാഗമായാണ് പട്ടികജാതി കുടുംബങ്ങള്‍ പച്ചക്കറികൃഷി ഇറക്കുന്നത്. പദ്ധതിയുടെ ഭാഗമായി വീടുകളിലേക്കുള്ള ചെടിച്ചട്ടികള്‍ പഞ്ചായത്ത് വിതരണം ചെയ്തുതുടങ്ങി. 2019-20 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ പട്ടികജാതി കുടുംബങ്ങളില്‍ നിന്ന് അപേക്ഷ ലഭിച്ച 235 കുടുംബങ്ങളിലേക്കാണ് മണ്‍ചട്ടി വിതരണം ചെയ്യുന്നത്. ഓരോ വീടുകളിലേക്കും 21 മണ്‍ചട്ടികള്‍ വീതമാണ് നല്‍കുന്നത്. 21 മണ്‍ചട്ടികളോടൊപ്പം 20 കിലോ വളം, പച്ചക്കറി വിത്തുകള്‍, പച്ചക്കറി തൈകളും നല്‍കും. 235 കുടുംബങ്ങള്‍ക്കായി 4,935 ചട്ടികളാണ് വിതരണം ചെയ്യുന്നത്.

പഞ്ചായത്ത് ഫണ്ടില്‍ നിന്നും 37, 0125 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു ചട്ടിക്ക് 100 രൂപാ നിരക്കില്‍ 75ശതമാനം സബ്‌സിഡിയിലാണ് വിതരണം.പച്ചമുളക്, വെണ്ട, വഴുതന, തക്കാളി തുടങ്ങിയ പച്ചക്കറികളുടെ വിത്തുകളും തൈകളുമാണ് വിതരണം ചെയ്യുന്നത്. കൂടാതെ 235 വീടുകളിലുംകിഴങ്ങു വിത്തുഗ്രാമം പദ്ധതിയും നടപ്പാക്കും. പദ്ധതിയുടെ ഭാഗമായി ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയുടെ വിത്തുകളും വീട്ടുകാര്‍ക്ക് നല്‍കി തുടങ്ങി. ഒരു വീട്ടിലേക്ക് ഒരു തൈക്ക് 100 രൂപ വരുന്ന 10 കുറ്റി കുരുമുളക് തൈകളും പദ്ധതിയുടെ ഭാഗമായി നല്‍കും. കൂടാതെ ഈ കുടുംബങ്ങള്‍ക്ക് 10 നേന്ത്രവാഴ കന്നുകളും നല്‍കും.

Next Story

RELATED STORIES

Share it