Latest News

'സോഷ്യലിസത്തിന്റെ സുഗന്ധം': യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 'സമാജ്‌വാദി അത്തര്‍' പുറത്തിറക്കി

പാര്‍ട്ടി എംഎല്‍സി പമ്‌നി ജയിന്‍ നിര്‍മ്മിച്ച പെര്‍ഫ്യൂമുകളുടെ വിതരണോദ്ഘാടനം മുന്‍ മുഖ്യമന്ത്രിയും എസ്പി നേതാവുമായി അഖിലേഷ് യാദവ് നിര്‍വഹിച്ചു.

സോഷ്യലിസത്തിന്റെ സുഗന്ധം: യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‌വാദി അത്തര്‍ പുറത്തിറക്കി
X

ലഖ്‌നൗ: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന ഉത്തര്‍പ്രദേശില്‍ പെര്‍ഫ്യൂം വിതരണവുമായി സമാജ്‌വാദി പാര്‍ട്ടി. പാര്‍ട്ടി എംഎല്‍സി പമ്‌നി ജയിന്‍ നിര്‍മ്മിച്ച പെര്‍ഫ്യൂമുകളുടെ വിതരണോദ്ഘാടനം മുന്‍ മുഖ്യമന്ത്രിയും എസ്പി നേതാവുമായി അഖിലേഷ് യാദവ് നിര്‍വഹിച്ചു. സോഷ്യലിസത്തിന് വേണ്ടിയുള്ള പെര്‍ഫ്യൂമാണ് ഇതെന്ന് അഖിലേഷ് പറഞ്ഞു.

ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി സ്വന്തം പേരില്‍ പെര്‍ഫ്യൂം പുറത്തിറക്കുന്നത്. പാര്‍ട്ടി കൊടിയുടെ നിറമായ ചുവപ്പും പച്ചയും ആണ് പെര്‍ഫ്യൂം കുപ്പിയ്ക്കും നല്‍കിയിരിക്കുന്നത്.

ഈ പെര്‍ഫ്യൂം ഉപയോഗിക്കുമ്പോള്‍ ആളുകള്‍ക്ക് സോഷ്യലിസത്തിന്റെ ഗന്ധം മനസ്സിലാകുമെന്ന് പമ്‌നി ജെയിന്‍ പറഞ്ഞു. 2022ല്‍ ഈ പെര്‍ഫ്യൂം വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും ജെയിന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it