- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റഊഫിന്റെ ജീവന്‍ രക്ഷിക്കുക; ട്വിറ്ററില്‍ ട്രെന്‍ഡിങായി സേവ് റഊഫ് ലൈഫ് ഹാഷ്ടാഗ്

കോഴിക്കോട്: വിദ്യാര്‍ഥി നേതാവ് റഊഫ് ശരീഫിന്റെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള #SaveRaufLife ട്വിറ്ററില്‍ ട്രെന്‍ഡിങായി. ബുധനാഴ്ച വൈകിട്ട് മാത്രം അന്‍പതിനായിരത്തോള ട്വീറ്റുകളാണ് ഈ ഹാഷ്ടാഗില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതോടൊപ്പം #ReleaseallPoliticalPrisoners എന്ന ഹാഷ്ടാഗും ട്രെന്റിങാണ്. 49,000 ട്വീറ്റുകളാണ് ഈ ഹാഷ് ടാഗിലുള്ളത്.
കൊവിഡ് ബാധിച്ച റഊഫിന് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകരാണ് രംഗത്തെത്തിയിട്ടുള്ളത്.
യുപി ജയിലില്‍ കഴിയുന്ന കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറിയും കൊല്ലം അഞ്ചല്‍ സ്വദേശിയുമായ റഊഫ് ഷെരീഫിന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹത്രാസ് സന്ദര്‍ശനകേസില്‍ യുപി പോലിസ് റഊഫിനെ ആസൂത്രിതമായി പ്രതി ചേര്‍ക്കുകയായിരുന്നു. ഞായറാഴ്ച്ച കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജയിലില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കൃത്യമായ ഭക്ഷണവും ചികിത്സയും ലഭ്യമല്ലാത്തതിനാല്‍ റഊഫ് ഷെരീഫിന്റെ അവസ്ഥ പരിതാപകരമാണെന്ന് സഹോദരന്‍ സല്‍മാന്‍ പറഞ്ഞു.
2020 ഡിസംബര്‍ 12ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കള്ളപ്പണ ഇടപാട് എന്നപേരില്‍ കെട്ടുകഥ ഉണ്ടാക്കിയാണ് ഇഡി റഊഫിനെ കസ്റ്റഡിയില്‍ എടുത്തത്. 2 കോടി 31 ലക്ഷം രൂപ അക്കൗണ്ടില്‍ വന്നു എന്നതാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇഡി വിശദീകരിച്ചത്. എന്നാല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റും മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ജീവനക്കാരനും ഇന്റര്‍നാഷണല്‍ ട്രേഡിങ് രംഗത്തും പ്രവര്‍ത്തിക്കുന്ന റഊഫ് ഷെരീഫ് സാമ്പത്തിക ഇടപാട് സംബന്ധമായ രേഖകള്‍ എറണാകുളം അഡി.സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് കോടതി ഇഡിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അദ്ദേഹത്തിന് ഫെബ്രുവരി 12 ന് ജാമ്യം അനുവദിച്ചു.
എന്നാല്‍, ആര്‍എസ്എസ് ഇടപെടലിലൂടെ യുപി സര്‍ക്കാര്‍ ആസൂത്രിതമായി ഹത്രാസ് സന്ദര്‍ശനകേസില്‍ റഊഫിനെ പ്രതിചേര്‍ത്ത് പ്രൊഡക്ഷന്‍ വാറണ്ട് നല്‍കി മഥുരയിലേക്ക് കൊണ്ട് പോവുകയായിരുന്നു.
ഹാഥ്‌റസ് സന്ദര്‍ശനത്തിന്റെ പേരില്‍ മഥുര ജയിലില്‍ കഴിയുന്ന കാംപസ് ഫ്രണ്ട് ദേശീയ കമ്മിറ്റിയംഗങ്ങള്‍ക്ക് യാത്രാക്കൂലിയായി 5,000 രൂപ നല്‍കി എന്നതാണ് അറസ്റ്റിന് കാരണമായി യുപി പോലിസ് പറയുന്നത്. യു.പി. മഥുര ജില്ലയിലെ നൂറോളം തടവുകാര്‍ക്ക് നേരത്തെ കൊവിഡ് ബാധിച്ചിരിക്കുന്നു. ഇതേ കേസിലെ പ്രതിയായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മഥുര മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. സുപ്രിംകോടതി ഇടപെട്ട് അദ്ദേഹത്തെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















