Latest News

ലക്ഷദ്വീപിനെ രക്ഷിക്കുക! രാഷ്ട്രപതിക്ക് ഇ മെയില്‍ അയച്ച് യൂത്ത് ലീഗ് ക്യാംപയിന്‍

ലക്ഷദ്വീപിനെ രക്ഷിക്കുക! രാഷ്ട്രപതിക്ക് ഇ മെയില്‍ അയച്ച് യൂത്ത് ലീഗ് ക്യാംപയിന്‍
X

മലപ്പുറം: ലക്ഷദ്വീപ് അഡ്മിനിട്രെറ്റര്‍ പ്രഫുല്‍ പട്ടേലിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നും ദ്വീപില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രാഷ്ട്രപതിക്ക് ഇ-മെയില്‍ അയച്ചു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു.

ശാന്തപ്രിയരും സമാധാന സ്നേഹികളുമായ ദ്വീപ് ജനതയെ പ്രകോപിതരാക്കുന്ന വിധത്തില്‍ തെറ്റായ പ്രവര്‍ത്തനങ്ങളാണ് അഡ്മിനിസ്ട്രേറ്റര്‍ അനുദിനം ചെയ്തുകൊണ്ടിരിക്കുന്നത്. ഭരണഘടനക്ക് വിരുദ്ധമായും ജനങ്ങളുടെ താല്പര്യത്തെ എതിര്‍ത്തുകൊണ്ടും പുതിയ നിയമങ്ങള്‍ സൃഷ്ടിക്കുകയാണ് അഡ്മിനിസ്‌ട്രേറ്റര്‍.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള നിയമനടപടികളില്‍ അദ്ദേഹം ഭരണഘടനാ തത്വങ്ങള്‍ തന്നെ ലംഘിക്കുകയാണ്. ഭരണഘടന പ്രകാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരുന്ന അധികാര അവകാശങ്ങള്‍ തന്നിലേക്ക് തിരിച്ചെടുക്കുകയാണ് അഡ്മിനിസ്ട്രറ്റേര്‍ ചെയ്യുന്നത്.

ബീഫ് നിരോധനം, ഗുണ്ടാ ആക്ട് നടപ്പിലാക്കല്‍, കൊവിഡ് പ്രതിരോധ രംഗത്തെ വീഴ്ചകള്‍, ബേപ്പൂരുമായുള്ള കച്ചവട ബന്ധം ഒഴിവാക്കല്‍ തുടങ്ങി നിത്യജീവിതത്തെ ഗുരുതമായി ബാധിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്ന അഡ്മിനിസ്‌ട്രെറ്റര്‍ക്കെതിരെ ഒറ്റകെട്ടായി ദ്വീപ് ജനത നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ജില്ല യൂത്ത് ലീഗിന്റെ ഐക്യദാര്‍ഢ്യം കൂടിയാണ് ക്യാംപയിന്‍.

Next Story

RELATED STORIES

Share it